പളുങ്ക് പാത്രം കണ്ടിട്ടില്ലേ?, അത് പോലെ ആയിരുന്നു എന്റെ പ്രണയവും. എന്റെ സ്നേഹം അതില്‍ ഒഴിച്ച് വച്ചിട്ട് ദൂരത്തു മാറി നിന്നു ഞാന്‍ . തൊട്ടതേയില്ല അതിനെ, അടുത്തേക്ക് പോയത് പോലുമില്ല. താഴത്തു വീണു ഉടഞ്ഞ് എന്റെ സ്നേഹം മുഴുവന്‍ ഒലിച്ചു പോയാലോ എന്ന പേടി ആയിരുന്നു എനിക്ക്

മനസ്സില്‍ കെട്ടി കിടന്ന ആ സ്നേഹം ഒരിക്കലും പുറത്തെടുക്കാന്‍ എനിക്ക് സാധിച്ചില്ല. ഉച്ചക്കുള്ള ഇടവേളകളില്‍ ക്ലാസ്സിന്റെ മുന്നിലെ തുരുമ്പ് പിടിച്ച ആ ജനാല പിടിച്ചു ഞാന്‍ താഴേക്ക് നോക്കുമ്പോള്‍ പലപ്പോഴും നീ ഒരു കുടയുടെ തണലില്‍ കൂട്ടുകാരിയുമൊത്തു നടന്നു വരുന്നുണ്ടായിരിക്കും. അപ്പോഴൊക്കെ ഞാന്‍ ചിന്തിച്ചിട്ടുണ്ട് ഈ പെണ്ണുങ്ങള്‍ക്കെന്താ ഒറ്റയ്ക്ക് നടക്കാന്‍ ഇത്ര പേടി ആണോ എന്ന്?. നീ ഒറ്റയ്ക്ക് നടക്കുന്നത് ഞാന്‍ കണ്ടിട്ടേ ഇല്ല
എങ്ങനെയോ നിന്റെ ജന്മദിനം ഞാന്‍ മനസിലാക്കി എടുത്തു. നിന്നോട് നേരിട്ട് ചോദിച്ചാല്‍ നീ അത് പറഞ്ഞു തരുമായിരുന്നു പക്ഷെ അത് ഒരു മാനസിക സുഖം എനിക്ക് തരില്ല എന്ന് തോന്നി. നിന്റെ ജന്മദിനത്തിന് രാത്രി പന്ത്രണ്ടു മണിക്ക് വിളിച്ചു ആശംസകള്‍ നേരുന്നവരില്‍ ആദ്യമാകാന്‍ കഴിയില്ലെങ്കിലും ഒരു അമ്പരപ്പ് നിന്നിലുളവാക്കാന്‍ ഈ രഹസ്യ നീക്കത്തിനു മാത്രമല്ലേ കഴിയു. ദിവസങ്ങള്‍ എണ്ണി ഞാന്‍ കാത്തിരുന്നു, ആ ദിവസത്തിനു വേണ്ടി. അതിനിടയില്‍ ഞാന്‍ നിന്നോട് പല തവണ സംസാരിച്ചു. ഈ കാര്യം മാത്രം ഞാന്‍ നിന്നോട് പറഞ്ഞില്ല
ആ ദിനം വന്നെത്തി, ചിലപ്പോള്‍ അങ്ങനെ ആണ്, സമയം ചലിക്കുകയെ ഇല്ല. പത്തു മണിയില്‍ നിന്നും പതിനൊന്നു മണി ആവാന്‍ എടുത്ത സമയത്തേക്കാള്‍ ഇരട്ടി സമയം ആണ് പതിനൊന്നു പന്ത്രണ്ടു ആവാന്‍ എടുത്തത്
ഏതോ പുതിയ സിനിമയിലെ പ്രണയ ഗാനത്തിനിടയില്‍ നീ ഫോണെടുത്തു
"ഹലോ"
എന്റെ ജന്മദിന ആശംസകള്‍ ക്ഷമയോടെ കേട്ടതിനു ശേഷം വളരെ സന്തോഷത്തോടു കൂടി തന്നെ നീ പറഞ്ഞു
"എങ്ങനെ മനസിലായി?, ഫേസ്ബുക്കില്‍ അപ്ഡേറ്റ് കണ്ടു കാണും അല്ലെ?, എനിക്കറിയാം. ഇന്നു കുറെ പേര് വിളിച്ചു, തനക് യു ഡിയര്‍ "
ഫോണ്‍ കട്ട് ചെയ്യാന്‍ എനിക്ക് തോനിയില്ല എങ്കിലും പിന്നീടവള്‍ പറഞ്ഞതോന്നും ഞാന്‍ കേട്ടില്ല. ഫേസ്ബുക്കില്‍ ഒരു അക്കൗണ്ട് തുടങ്ങുന്നതിനെകുറിച്ചാണ് ഞാന്‍ ചിന്തിച്ചുകൊണ്ടിരുന്നത്