Thursday, April 28, 2011

HAPPY FRIENDSHIP DAY(ഒരു പ്രണയ കഥ)

ബസ്‌ സ്ട്ടാണ്ടിലേക്ക് ഒരു ചെറിയ കയറ്റം കയറണം, ഒരു സര്‍ബത് കുടിച്ചു ഞാനെന്റെ ഹോസ്റ്റലിലേക്ക് പോകാന്‍ വേണ്ടി ബസ്‌ സ്റ്റൊപിലേക്ക് നടക്കുമ്പോള്‍ തന്നെ ഞാന്‍ കണ്ടു അവള്‍ അവിടെ നില്‍ക്കുന്നത്. അവളെന്നെ കണ്ടില്ല പക്ഷെ അവള്‍ കാണാതെ എന്തായാലും ബസ്‌ കയറാന്‍ പറ്റില്ല അല്ലെങ്കില്‍ പിന്നെ ഇവിടെ എങ്ങാനും നിന്നിട്ട് അവള്‍ പോയതിനു ശേഷം പോകണം
എന്തിനാ അങ്ങനെ ഒളിച്ചോടുന്നത് ? ആര്‍ക്കു വേണ്ടി?
ഒരു മെസ്സേജ് വന്നു ഫോണില്‍,  വായിച്ചു നോക്കിയില്ല. പതുക്കെ കയറ്റം കയറി ഞാന്‍ ബസ്‌ സ്റൊപ്പിലേക്ക് നടന്നു. റോഡ്‌ ക്രോസ് ചെയ്യാന്‍ തുടങ്ങുമ്പോഴേക്കും അവള്‍ എന്നെ കണ്ടിരുന്നു. ഒരു ചെറു ചിരിയോടു കൂടി അവള്‍ എന്നെ വരവേറ്റു. ഞാന്‍ എന്തെങ്കിലും പറയുന്നതിന് മുന്‍പ് തന്നെ അവള്‍ പറഞ്ഞു കഴിഞ്ഞു “HAPPY FRIENDSHIP DAY”. ഞാന്‍ എന്താണ് മറുപടി പറഞ്ഞത് എന്ന് എനിക്ക് ഓര്‍മയില്ല. എന്തായാലും “HAPPY FRIENDSHIP DAY” എന്നല്ല.
അവള്‍ അധികം ഒന്നും സംസാരിച്ചില്ല, എങ്കിലും എന്തൊക്കെയോ പറഞ്ഞു. ഞാനും അധികം സംസാരിച്ചില്ല.
വിയര്‍ക്കുന്നു എനിക്ക്, ക്ഷീണവും ഉണ്ട്
“പനി ആണ് രണ്ടു ദിവസം ആയിട്ട്” . കള്ളം പറയാന്‍ യാതൊരു മടിയും എനിക്ക് തോന്നിയില്ല
എന്‍റെ ബസ്‌ എത്രയും പെട്ടെന്ന് വരാന്‍ ആണ് ഞാന്‍ കൊതിച്ചത്.
ഒരു K.S.R.T.C തന്നെ വന്നു
“ബൈ”
ചിരിചു കൊണ്ട് അവള്‍ കൈ അനക്കി, ഞാന്‍ ബാഗും ഏന്തി ബസ്സില്‍ കയറി. സീറ്റുണ്ടായിരുന്നില്ല.
ബസ്സ്‌ നീങ്ങാന്‍ തുടങ്ങിയപ്പോള്‍ അവള്‍ കാണാതെ ഞാനവളെ നോക്കി, ഞാന്‍ അവളില്‍ നിന്നും ദൂരേക്ക്‌ ""വീണ്ടും"" പോയി തുടങ്ങി. ഒരു ഓര്‍മയിലേക്ക് ഞാന്‍ വഴുതി വീണു.
ഒരു മെസ്സേജ് വന്ന ശബ്ദം ആണ് എന്നെ ചിന്തയില്‍ നിന്നും ഉണര്‍ത്തിയത്. ഞാനെടുത്തു വായിച്ചു, രണ്ടും ഒന്ന് തന്നെ
“HAPPY FRIENDSHIP DAY”

21 comments:

 1. കുഴപ്പമില്ലാ.. എന്നാലും കുറച്ചൂടെ എന്തെങ്കിലുമൊക്കെ വേണമായിരുന്നില്ലേ??????

  ReplyDelete
 2. പരത്തി പറഞ്ഞില്ല. നന്നായി .വായനക്കാരന് പൂരിപ്പിക്കുവാനായി ഒരുപാട് സംഗതികളുണ്ട്. നല്ല കഥയുടെ ലക്ഷണം.

  ReplyDelete
 3. പ്രദീപേട്ടന്‍റെ അഭിപ്രായത്തോട് പൂര്‍ണമായും യോജിക്കുന്നു...
  എഴുത്ത് തുടരുക... :)
  ആശംസകളോടെ
  http://jenithakavisheshangal.blogspot.com/

  ReplyDelete
 4. @kannan, ഞാന്‍ പറഞ്ഞില്ലേ എഴുതി വന്നപോ ഇത്രയുമേ ഉണ്ടായുള്ളു, ചെറുതായി പോയി

  ReplyDelete
 5. കഥ വായിച്ചു..നന്നായിട്ടുണ്ട്. മനോഹരമായ കൂടുതല്‍ കഥകള്‍ പ്രതീക്ഷിക്കുന്നു..:)

  ReplyDelete
 6. കൊള്ളാം ...കൂടുതല്‍ നന്നാക്കാമായിരുന്നു

  ReplyDelete
 7. എല്ലാം പറഞ്ഞു കൊടുക്കുമ്പോള്‍ അല്ലല്ലോ , എഴുതാതെ പോയത് കൂടി വായനക്കാരനെ കോടന് മനസ്സിലക്കിക്കുക എന്നതാണല്ലോ ഒരു നല്ല കഥ കൃതിന്റെ ലക്ഷണം .കഥ തീരെ ചെറുതായി പോയി എന്ന് പരാതി പറയുന്നില്ല അതാണ് താങ്കളുടെ ടേസ്റ്റ് എന്ന് അറിയാം ...എന്തായാലും നന്നായിട്ടുണ്ട് ...എനിക്കിഷ്ടപ്പെട്ടു പൂരിപ്പിക്കേണ്ടത് പൂരിപ്പിച്ചു തന്നെ വായിക്കുകയും ചെയ്തു ....

  ReplyDelete
 8. vaigiyaanengilum vaayikkan kazhinjadhil ....
  good. Full of hyperlinks to such things happened in the minds of many people

  ReplyDelete
 9. @ആയുഷ് സാര്‍, നന്ദി ആദ്യ വായനക്കും അഭിപ്രായത്തിനും, ഇനിയും സമയം പോലെ വരിക. . ഒരുപാട് ഭ്രാന്തന്‍ കുറിപ്പുകള്‍ ഈ ബ്ലോഗില്‍ കാണാം

  ReplyDelete
 10. ഹാപ്പി വാലന്റൈന്‍സ്‌ ഡേയ്

  ReplyDelete
 11. കുറച്ച് കൂടി എന്തെങ്കിലും ഒക്കെ ഉണ്ടായിരുന്നെങ്കില്‍

  ReplyDelete
 12. നന്നായി പറഞ്ഞു...

  ReplyDelete
 13. പ്രണയികളുടെ ദിനത്തിനായ്‌ മാത്രം, അല്ലേ?

  ReplyDelete
 14. വിട്ടത് വായനക്കാര്‍ പൂരിപ്പിചോട്ടെ അല്ലെ.. നന്നായി.

  ReplyDelete

വല്ലതും പറഞ്ഞിട്ട് പോകൂന്നെ