Sunday, March 13, 2011

ക്രാക്കേര്‍സ്


       വിണ്ടു വരണ്ട പാടങ്ങള്‍, രാത്രി ആയിട്ടും പൂരപറമ്പിലെ വെളിച്ചത്തില്‍ നന്നായി കാണുന്നുണ്ട് പാടം. അധികം വൈകാതെ തന്നെ വെടിക്ക്ട്ടു ആരംഭിക്കും, 


ശോ !!!!,  ശബ്ദമാണോ വെളിച്ചമാണോ ജയിക്കുക എന്നെ ഉള്ളു.  രണ്ടും ഒന്നിനൊന്നു മെച്ചത്തില്‍ല്‍ ഒന്നിന് പിറകെ ഒന്നായി അങ്ങനെ 20 മിനിട്ടോളം ഉണ്ടാവും, എതിര്‍ ഗ്രൂപ്പ് കാരുടെ ദൈവത്തെ പടക്കം പൊട്ടിച്ചു തോല്പിക്കണം അതാണ്‌ ലക്‌ഷ്യം.


വരമ്പിന്റെ തൊട്ടടുത്തായി ഒരു കുട്ടി മുകളിലേക്ക് നോക്കി നില്‍ക്കുന്നു,
“ആന എപ്പോ വരും അച്ഛാ “
“ഇപ്പൊ വരും മോനു”
“അച്ഛാ അതെന്താ ആന വന്നതിനു ശേഷം മാത്രം പടക്കം പൊട്ടിക്കുന്നത്?, അതിനു മുന്‍പ് പൊട്ടിച്ച എന്താ?”
“ആനക്കും പടക്കം പോട്ടുന്നത് കാണണ്ടേ മോനേ?, ആനയുടെ മുകളില്‍ ഇരിക്കുന്ന തമ്പായിക്കും കാണണം”
ചെക്കന്‍ പിന്നെയും എന്തൊക്കെയോ ചിണുങ്ങി കൊണ്ടിരുന്നു, മത്താപ്പുണ്ടാവുമോ പൂക്കുറ്റി ഉണ്ടാവുമോ എന്നൊക്കെ ആണെന്ന് തോന്നുന്നു. ഞാന്‍ അപ്പോഴേക്കും നടന്നു നീങ്ങിയിരുന്നു
“ഇല്ല, പൂരപറമ്പില്‍ കടമില്ല, സ്ഥലം വിട്, സ്ഥലം വിട്”, ഐസ്ക്രീംകാരന്‍ നിലവിളിക്കുന്നത് കേട്ടു. ഇന്ന് അവനു കച്ചവടം ഉണ്ടാവും എങ്ങനെ ആയാലും. അതുകൊണ്ട് അവന്‍ കടം കൊടുക്കില്ല. ചെക്കന്മാര്‍ക്ക് ചിണ്‌ങ്ങാന്‍ എന്തൊക്കെ കാരണങ്ങളാ. ഞാന്‍ ചിണ്‌ങ്ങാതെ, കടം പറയാതെ ഒരു ഐസ് ക്രീം വാങ്ങി, കോണ്‍ ഐസ് ആണ്, നിങ്ങള്‍ക്കറിയാലോ?, ശോ!! കയിക്കുന്നു, കോണ്‍ മാത്രം തിന്നു അതില്‍ അവസാനം കല്ലും കടിച്ചു, എന്ത് കൊണ്ടാണാവോ ഭഗവാനെ ഇതൊക്കെ ഉണ്ടാക്കുന്നത്?
ഊടുവഴികളില്‍ വന്‍ തിരക്കാണ്, വീടിന്റെ ടെറസ്സിലും മരത്തിന്റെ മുകളിലും ഒക്കെ തിങ്ങി നിറഞ്ഞിരിക്കുന്നു, പകല്‍ ചൂടിന്റെ ആധിക്യത്തില്‍ കോണ്‍ക്രീറ്റ് പൊള്ളുന്നു, പണ്ടാരം ചെരുപ്പും ഇട്ടിട്ടില്ല, 
അയ്യോ!!!!!! മുണ്ടഴിയാന്‍ തുടങ്ങുന്നല്ലോ, ഒന്ന് മുറുക്കി ഉടുക്കണമെങ്കില്‍ രക്ഷയും ഇല്ല, രണ്ടും കല്പിച്ചങ്ങു ചെയ്യാം , 
അമ്മേ!!!!! ഇനി രക്ഷയില്ല ശീവേലി വന്നു തുടങ്ങി, ഇങ്ങടുതെതിയിരിക്കുന്നു. ഇനി നാളെ രാവിലെ ഒന്ന് കൂടി ഉണ്ടാവും. ഇന്നത്തെ ബാക്കി  അത് കുറച്ചേ ഉണ്ടാവു, , കാഴ്ച്ചക്കാരില്ലാതെ എന്താഘോഷം അല്ലെ?
ടാറിട്ട റോഡിലുടെ നടക്കുംമ്പോഴാണ് ശ്രദ്ധിച്ചത് പാടത്തിലെത് പോലെ തന്നെ വിണ്ടു കീറിയിരിക്കുന്നു മുഴുവന്‍, നേരത്തെ കണ്ട കോണ്‍ക്രീറ്റ് റോഡും വിണ്ടു കീറിയിട്ടുണ്ട് ചില ഭാഗങ്ങളില്‍, ചില വീടിന്റെ ഭിത്തികളും വിണ്ടു കീറിയിരിക്കുനതായി ശ്രദ്ധിച്ചു, അതു പിന്നെ ആള്‍കാര്‍ തിങ്ങി നിറഞ്ഞു നിന്നിട്ട് ഭാരം കൂടിയത് കൊണ്ടാവും എന്ന് കരുതാം.
ഹലുവ, 50 രൂപ കിലോ, കയിക്കുന്ന ഐസും കല്ല്‌ കടിക്കുന്ന കോണും ആണ് ഓര്‍മ വന്നത് ഹലുവയില്‍ കത്തി കൊണ്ടടിച്ചു ശബ്ധമുണ്ടാകി കൊണ്ട് വില്‍ക്കുന്ന കച്ചവടക്കാരന്‍ പറയുന്നത് കേട്ടു
“ഇതൊക്കെ എന്ത്?, നെന്മാറ വേല അല്ലെ വേല, "
വെടിക്കെട്ട്, അതവിടെ തന്നെ പോണം കേള്‍ക്കാന്‍, എന്താ ഒരു ഒച്ച?, ഇതൊന്നും അതിന്റെ ഏഴയലത്ത് വരില്ല”
ഇത് തന്നെയാണെന്ന് തോന്നുന്നു പറഞ്ഞത്, മുഴുവനും ഞാന്‍ വ്യക്തമായി കേട്ടില്ല, കേള്‍ക്കാന്‍ പറ്റിയില്ല, തിരക്കായത് കൊണ്ടായിരിക്കും
തൊണ്ട വരളുന്നത് പോലെ, ചുണ്ടുകള്‍ വിണ്ടു കീറിയിരിക്കുന്നു, സര്‍ബത് കുടിക്കാം എന്ന് വിചാരിച്ചു, വേണ്ട വീട്ടിലെ കുഴല്‍ക്ക്നണറില്‍ വെള്ളമുണ്ടേ, നല്ല കയിപില്ലാത്ത വെള്ളം,
മുത്തശ്ശന്‍ കാത്തു നില്പുണ്ട് അമ്പലത്തില്‍, തിരക്കൊഴിഞ്ഞു, 2 കമ്മിറ്റിക്കാര്‍ മാത്രം,
“രാവിലെ എനിക്ക്, ഏതായാലും നേരത്തെ വരണം മോനെ  അതോണ്ട് നീ സാധനങ്ങള്‍ ഒക്കെ എടുത്തു വീടിലേക്ക് പോയിക്കോ, ഒരു ഓട്ടോ വിളിച്ചോ”
കുലുങ്ങി കുലുങ്ങി ഓട്ടോ നിന്നു, 25 രൂപ-തര്‍ക്കിക്കാന്‍ നിന്നില്ല
“ഭക്ഷണം കഴിച്ചോ നീ ? , അമ്മ ചോദിച്ചു
'ദക്ഷിണ എത്ര കിട്ടി?,  ഒന്നും തന്നില്ലേ?, അച്ഛന് കൊടുക്കുമായിരിക്കും “
ഞാന്‍ അമ്മയെ ഒന്ന് ദയനീയമായി നോക്കി, തൊണ്ട വീണ്ടും വരളുന്നു, വെള്ളം കുടിക്കാന്‍ തോന്നിയില്ല, നേരെ കിടക്കാന്‍ പോയി,
“അവന്‍ ഭക്ഷണം കഴിചിട്ടുണ്ടാവും”, അച്ചമ്മ പറയുന്നത് കേട്ടു
“വെടിക്കെട്ട്‌ അത്ര പോരായിരുന്നു, ഒച്ച തീരെ കുറവ്, അവന്‍ എവിടെ? ഉറങ്ങിയോ?”
അച്ഛന്‍ വന്നിരിക്കുന്നു, എണീച്ചില്ല, അങ്ങനെ തന്നെ കിടന്നു, നല്ല ചൂടുണ്ട് പക്ഷെ വിയര്‍ക്കുന്നില്ല

8 comments:

 1. ബൂലോകത്തേക്ക് പുതുതായി കടന്നുവന്ന താങ്കള്‍ക്ക് എല്ലാ ആശംസകളും... :)

  ReplyDelete
 2. പ്രൊഫൈലിലെ അക്ഷരത്തെറ്റുകള്‍ തിരുത്തുമല്ലോ?

  ReplyDelete
 3. nalal rachanakal.... continue writing...

  ReplyDelete
 4. എഴുത്ത്‌ തുടരുക
  ആശംസകള്‍.

  ReplyDelete
 5. എഴുത്ത് ഇനിയും മെച്ചപ്പെടാനുണ്ട് കേട്ടൊ ഭായ്

  ReplyDelete
 6. ഞാനും രണ്ടു സുഹൃത്തുക്കളും കൂടി മുന്‍പൊരിക്കല്‍ വല്ലങ്കിവേലക്ക് പോയ സംഭവം ഓര്‍മപ്പെടുത്തി ഈ കഥയിലെ ഇതൊക്കെ എന്ത്? നെന്മാറ വേല അല്ലെ വേല എന്ന ചോദ്യം....

  കുഴപ്പമില്ല ശ്രീജിത്ത്‌... ഇതിലും നല്ലത് ശ്രീജിത്ത്‌ എഴുതിയിട്ടുണ്ടല്ലോ

  ReplyDelete
 7. വായിച്ചു,കഥക്ക് കുറച്ചു കൂടെ വ്യക്തത വരാനുണ്ടെന്നു തോന്നുന്നു. ഇനിയും എഴുതുക.ആശംസകള്‍

  ReplyDelete

വല്ലതും പറഞ്ഞിട്ട് പോകൂന്നെ