Thursday, July 21, 2011

സര്‍പ്രൈസ്

പളുങ്ക് പാത്രം കണ്ടിട്ടില്ലേ?, അത്  പോലെ ആയിരുന്നു എന്റെ പ്രണയവും. എന്‍റെ സ്നേഹം അതില്‍ ഒഴിച്ച് വച്ചിട്ട് ദൂരത്തു മാറി നിന്നു ഞാന്‍ . തൊട്ടതേയില്ല അതിനെ, അടുത്തേക്ക് പോയത് പോലുമില്ല. താഴത്തു വീണു ഉടഞ്ഞ് എന്‍റെ സ്നേഹം മുഴുവന്‍ ഒലിച്ചു പോയാലോ എന്ന പേടി ആയിരുന്നു എനിക്ക്

സൌഹൃദം എന്നാ മൂടുപടം ഇട്ടു കൊണ്ട് ആണ് ഞാന്‍ അവളോട്‌ പെരുമാറിയത്. ലാബിലെ റെക്കോഡിലേക്ക് ഒരു ഗ്രാഫ് വരയ്ക്കാന്‍ പറഞ്ഞപ്പോള്‍ പറ്റില്ല എന്ന് പറയുകയും പിന്നീട് ഒരു പരിഭവത്തോട് കൂടി എനിക്ക് വരച്ചു തന്നപോളും, അനേകം അവസരങ്ങളില്‍ എന്നോട് ഒറ്റയ്ക്ക് സംസാരിച്ചപോഴും, മൊബൈല്‍ കിട്ടിയപ്പോള്‍ എസ്‌.എം.എസിലുടെ ചാറ്റ് ചെയ്തപോളും ഒന്നും ഞാന്‍ ആ പളുങ്ക് പാത്രത്തിന്‍റെ അടുത്ത് പോയില്ല. അത് തകര്‍ന്നു വീഴുന്നത് കാണാന്‍ കെല്പ്പില്ലായിരുന്നു എനിക്ക് .

 മനസ്സില്‍ കെട്ടി കിടന്ന ആ സ്നേഹം ഒരിക്കലും പുറത്തെടുക്കാന്‍ എനിക്ക് സാധിച്ചില്ല. ഉച്ചക്കുള്ള ഇടവേളകളില്‍ ക്ലാസ്സിന്റെ മുന്നിലെ തുരുമ്പ് പിടിച്ച ആ ജനാല പിടിച്ചു ഞാന്‍ താഴേക്ക്‌ നോക്കുമ്പോള്‍ പലപ്പോഴും നീ ഒരു കുടയുടെ തണലില്‍ കൂട്ടുകാരിയുമൊത്തു നടന്നു വരുന്നുണ്ടായിരിക്കും. അപ്പോഴൊക്കെ ഞാന്‍ ചിന്തിച്ചിട്ടുണ്ട് ഈ പെണ്ണുങ്ങള്‍ക്കെന്താ ഒറ്റയ്ക്ക് നടക്കാന്‍ ഇത്ര പേടി ആണോ എന്ന്?. നീ ഒറ്റയ്ക്ക് നടക്കുന്നത് ഞാന്‍ കണ്ടിട്ടേ ഇല്ല

എങ്ങനെയോ നിന്റെ ജന്മദിനം ഞാന്‍ മനസിലാക്കി എടുത്തു. നിന്നോട് നേരിട്ട് ചോദിച്ചാല്‍ നീ അത് പറഞ്ഞു തരുമായിരുന്നു പക്ഷെ അത് ഒരു മാനസിക സുഖം എനിക്ക് തരില്ല എന്ന് തോന്നി. നിന്റെ ജന്മദിനത്തിന് രാത്രി പന്ത്രണ്ടു മണിക്ക് വിളിച്ചു ആശംസകള്‍ നേരുന്നവരില്‍ ആദ്യമാകാന്‍ കഴിയില്ലെങ്കിലും ഒരു അമ്പരപ്പ് നിന്നിലുളവാക്കാന്‍ ഈ രഹസ്യ നീക്കത്തിനു മാത്രമല്ലേ കഴിയു. ദിവസങ്ങള്‍ എണ്ണി ഞാന്‍ കാത്തിരുന്നു, ആ ദിവസത്തിനു വേണ്ടി. അതിനിടയില്‍ ഞാന്‍ നിന്നോട് പല തവണ സംസാരിച്ചു. ഈ കാര്യം മാത്രം ഞാന്‍ നിന്നോട് പറഞ്ഞില്ല

ആ ദിനം വന്നെത്തി, ചിലപ്പോള്‍ അങ്ങനെ ആണ്, സമയം ചലിക്കുകയെ ഇല്ല. പത്തു മണിയില്‍ നിന്നും പതിനൊന്നു മണി ആവാന്‍ എടുത്ത സമയത്തേക്കാള്‍ ഇരട്ടി സമയം ആണ് പതിനൊന്നു പന്ത്രണ്ടു ആവാന്‍ എടുത്തത്
ഏതോ പുതിയ സിനിമയിലെ പ്രണയ ഗാനത്തിനിടയില്‍ നീ ഫോണെടുത്തു
"ഹലോ"
എന്റെ ജന്മദിന ആശംസകള്‍ ക്ഷമയോടെ കേട്ടതിനു ശേഷം വളരെ സന്തോഷത്തോടു കൂടി തന്നെ നീ പറഞ്ഞു
"എങ്ങനെ മനസിലായി?, ഫേസ്ബുക്കില്‍ അപ്ഡേറ്റ് കണ്ടു കാണും അല്ലെ?, എനിക്കറിയാം. ഇന്നു കുറെ പേര്‍ വിളിച്ചു, തനക് യു ഡിയര്‍ "
ഫോണ്‍ കട്ട്‌ ചെയ്യാന്‍ എനിക്ക് തോനിയില്ല എങ്കിലും പിന്നീടവള്‍ പറഞ്ഞതോന്നും ഞാന്‍ കേട്ടില്ല. ഫേസ്ബുക്കില്‍ ഒരു അക്കൗണ്ട്‌ തുടങ്ങുന്നതിനെകുറിച്ചാണ് ഞാന്‍ ചിന്തിച്ചുകൊണ്ടിരുന്നത്
     

32 comments:

  1. എന്നെ അങ്ങ് കൊല്ലു. ഞാന്‍ പറഞ്ഞത് കറക്റ്റ് ആയി ഇന്ന് ഭൂകമ്പം നാളെ സുനാമി...ബാക്കി നാളെ മനസ്സിലാകും.

    ReplyDelete
  2. പറഞ്ഞു പറ്റിച്ചു, പൈങ്കിളിയെവിടെ? ച്ചെ എന്തെല്ലാം പ്രതീക്ഷകളായിരുന്നു!ഇനി ബാക്കി കൂടി പറയൂ.ചീരാമുളക്

    ReplyDelete
  3. ഫേസ്ബുക്ക് എല്ലാം കൊള്ളമാക്കി,,,,അല്ലേ

    ReplyDelete
  4. ശ്രീജിത്ത്‌ : കഥയുടെ ത്രെഡ് നല്ലത് ആണ്.. ഇങ്ങനെ ചിന്തിക്കാന്‍ കഴിയുന്നത് തന്നെ വളരെ നല്ല കാര്യം ആണ് !! ഇനിയും എഴുതണം, എഴുതി തെളിയണം !!

    ReplyDelete
  5. ആധുനികനാവെടാ മോനെ! വെറുതെ മിനി ഡ്രാഫ്റ്ററും തോളിൽ വെച്ച്‌ നടക്കാതെ, ക്ലാസ്‌ കട്ട്‌ ചെയ്ത്‌ കണ്ടാത്ത്‌ ഇന്നിൽ നിന്ന് രണ്ടെണ്ണം വീശെടാ മോനെ! റാങ്ക്ലെറും, റേയ്ബാനും, റിബോക്കും സംഘടിപ്പിയ്ക്കെടാ മോനേ. അല്ലെങ്കിൽ ആ പളുങ്ക്‌ പാത്രം അമ്മയെ ഏൽപിച്ച്‌ മദ്രാസിലേയ്ക്ക്‌ വണ്ടി കയറെടാ മോനെ!

    പിന്നെ, അനേകം അനേകം എന്ന് പറയണോ? ഒരു തവണ പോരേ? (എന്റെ ലിമിറ്റഡ്‌ അറിവു വെച്ച്‌)

    Now, Sree, please don't get discouraged by my comments. Keep writing!After all, this is not our profession, no?

    ReplyDelete
  6. @Biju ettan, ങ്ങള്‍ ശരിക്കും ഒരു engg വിദ്യാര്‍ഥി തന്നെ, അതും NSS തന്നെ.
    സമ്മതിച്ചു തന്നിരിക്കനു

    ReplyDelete
  7. നിറം സിനിമയിലെ കുഞ്ചാക്കോ ബോബനെ ഓര്‍മ്മിപ്പിക്കുന്നു ഈ കഥാനായകന്‍.. പറയാതെ മനസ്സില്‍ സൂക്ഷിച്ചുവയ്ക്കുന്ന പ്രണയത്തിനാണ് കൂടുതല്‍ സൌന്ദര്യം.. :) എന്നിട്ടെന്തായി?

    ReplyDelete
  8. @sree ettan,

    എന്താവാന്‍, അവള്‍ അങ്ങ് പോയി. ഞാന്‍ ഈ കഥയും എഴുതി

    ReplyDelete
  9. മം സാരമില്ല പോട്ടെ..അല്ല എനിക്കൊരു സംശയം ഈ പ്രണയങ്ങള്‍ എല്ലാം ഇരട്ട പെട്ടവയാണോ? എല്ലാത്തിന്റെ രൂപവും ഭാവവും, തുടക്കവും ഒടുക്കവും ഏറെ കുറെ സാദ്രിശ്യം പുലര്‍ത്തുന്നു..

    ReplyDelete
  10. എനിക്കും ഇതേപോലെ ഒരു അനുഭവം ഉണ്ടായിയിരുന്നു. പറയാന്‍ മറന്ന പ്രണയം. ഇതുവരെ ഞാന്‍ അല്ലാതെ മറ്റൊരാളും അതറിഞ്ഞിട്ടും ഇല്ല. :)

    ReplyDelete
  11. >> അപ്പോഴൊക്കെ ഞാന്‍ ചിന്തിച്ചിട്ടുണ്ട് ഈ പെണ്ണുങ്ങള്‍ക്കെന്താ ഒറ്റയ്ക്ക് നടക്കാന്‍ ഇത്ര പേടി ആണോ എന്ന്?. നീ ഒറ്റയ്ക്ക് നടക്കുന്നത് ഞാന്‍ കണ്ടിട്ടേ ഇല്ല <<

    മാഷേ, എങ്ങനെ നടക്കും! തന്തമാര്‍വരെ ചന്തിപൊക്കുന്ന കാലമാ ഇത്..!

    ReplyDelete
  12. മനസ്സമാധാനത്തോടെ ഒന്ന് പ്രേമിക്കാനും പറ്റാതായി ഈ മോന്ത ബുക്ക്‌ കാരണം

    ReplyDelete
  13. തന്നപോള്‍?
    ഏത് പോള്‍?
    Wonderful crash landing

    ReplyDelete
  14. സ്വന്തമായൊന്നും മറയ്ക്കപ്പെടാനില്ലാത്ത ലോകമായി സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് മാറുമ്പോള്‍,ഒപ്പമോടാത്ത ഒരുവന്‍ കേവലരില്‍ കേവലനായി തരം താഴ്ത്തപ്പെടുന്നു...
    സമൂഹം അങ്ങിനെയാണ്....


    (ഫിലോസഫി പറഞ്ഞതിനെന്നെ തല്ലരുത്.... :) )

    ReplyDelete
  15. @ranjith,

    എന്റെ നായകന്‍ ഒപ്പമോടാത്ത ഒരുവന്‍ ആണെന്നാണോ ഉദ്ദേശിച്ചത്?അവനു അങ്ങിനെ തന്നെ വരണം എന്നും?

    ReplyDelete
  16. ഈ കഥ ഒരു കഥയെ അല്ല.. ഒരു പാട് കള്ള കാമുകന്മാരുടെ ജീവിതം ആണ് ഇത് ശ്രീ
    "സൌഹൃദം എന്നാ മൂടുപടം ഇട്ടു കൊണ്ട് ആണ് ഞാന്‍ എല്ലാവരോടും പെരുമാറിയത്
    പത്താം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ മൊബൈല്‍ ഇല്ലാര്‍ന്നു രാത്രി 12 മണിക്ക് 'അവളെ' വിളിക്കാന്‍..
    12 ക്ലാസ്സില്‍ എത്തിയപ്പോള്‍ എനിക്ക് മൊബൈല്‍ ഉണ്ടാര്‍ന്നു, പക്ഷെ അന്ന് 'അവള്‍ക്കു' മൊബൈല്‍ ഇല്ലാര്‍ന്നു.
    ഡിഗ്രിക്ക് പഠികുമ്പോള്‍ പത്താം ക്ലാസ്സിലെ 'അവളുടെ' കല്യാണം കയിഞ്ഞു.
    12 ക്ലാസ്സിലെ 'അവള്‍' മൊബൈല്‍ വാങ്ങി, പിന്നീടു പരിധിക്കു പുറത്തും ആയി.
    അങ്ങനെ ഓരോ പളുങ്ക് പത്രവും പൊട്ടി... അല്ല പോട്ടിപോയി
    പിന്നീട് സൌഹൃദം എന്നാ മൂടുപടം ഇട്ടു കൊണ്ട് ആണ് ഞാന്‍ ഫേസ് ബുക്കില്‍ അവളെ പരിജയപ്പെട്ടത് .
    ഈ കഥ വായിച്ചപ്പോള്‍ മനസ്സിലായി , ഫേസ് ബുക്കും, ഗൂഗിള്‍ + ഉം വീണ്ടും എന്റെ പളുങ്ക് പാത്രങ്ങള്‍ പൊട്ടിക്കുമെന്നു.
    ഞാന്‍ നന്നായി, ശ്രീ - ഞാന്‍ നന്നായി ......

    ReplyDelete
  17. സിവില്‍ എഞ്ചിനീയര്‍ ആള് കൊള്ളാല്ലോ ?നല്ല കഥതന്നെ .എന്നാലും ഇങ്ങനെ മറച്ചു പിടിച്ചു നടന്നതെന്തിനാ ?അങ്ങ് തുറന്നു പറയാഞ്ഞതെന്തേ? "പ്രകടമാക്കാത്ത സ്നേഹം പിശുക്കന്റെ ക്ലാവ്പിടിച്ച നാണയശേഖരം പോലെ ഉപയോകശൂന്യമാണ് "കേട്ടിട്ടില്ലേ ഇത് .നര്‍മബോധം ഉണ്ട് .കൂടുതല്‍ എഴുതുക ..ആശംസകളോടെ സോണെറ്റ്

    ReplyDelete
  18. ഇപ്പോഴാ ശ്രദ്ധിക്കുന്നെ.. എന്നിട്ടവസാനം എന്തായി... ബാക്കിയുടെ പോരട്ടെന്നെ

    ReplyDelete
  19. പ്രിയപ്പെട്ട സുഹൃത്തേ,
    പൊട്ടാത്ത പളുങ്ക് പാത്രം കയ്യില്‍ വരും....അതുവരെ പറയാതെ,അറിയാതെ പോയ പ്രണയങ്ങള്‍ പോരെ?
    ഒരു മഴവില്ല് അധികം താമസിയാതെ സ്വന്തമാകും!ആശംസകള്‍!
    സസ്നേഹം,
    അനു

    ReplyDelete
  20. good work...keep going i juz loved evry bit of it ammazing!!

    ReplyDelete
  21. നാം കാത്തുസൂക്ഷിക്കുന്ന വല്ലാത്ത അച്ചടക്കബോധമാണ് കുഴപ്പമുണ്ടാക്കുന്നത്. പറയേണ്ടത് പറയേണ്ടപ്പോള്‍ പറയില്ല.വല്ലാത്ത വിവേകവും പക്വതയും നടിച്ച് നല്ല ആള്‍ ചമയും. സത്യസന്ധമായ പ്രണയം സൂക്ഷിക്കുന്ന നമ്മുടെ മനസ് അവര്‍ വായിക്കും എന്നൊക്കെയുള്ള ടെലിപ്പതി തിയറികളിലൊക്കെ വിശ്വാസമര്‍പ്പിച്ച് കിട്ടിയ അവസരങ്ങളൊക്കെ പാഴാക്കും.അവര്‍ ഇതൊന്നും അറിയുകയുമില്ല.ഒടുവില്‍ ഒരു വാക്കിന്റെ കുറവുകൊണ്ട് നഷ്ടപ്പെടുത്തിയ സൗഭാഗ്യത്തെ ഓര്‍ത്ത് വല്ലാതെ സങ്കടപ്പെടുകയും ചെയ്യും.

    നന്നായി എഴുതി.വായിക്കാന്‍ സുഖവും,ഒഴുക്കും,ലാളിത്യവുമുള്ള ഭാഷ;എഴുത്തുകാരന്‍ അനുഭവിച്ച മനോവ്യാപരങ്ങള്‍ നന്നായി സംവേദനം ചെയ്യുന്നു.

    കഥാന്ത്യം ഫേസ്ബുക്ക് ആശയം ഒഴിവാക്കി മറ്റൊരു രീതിയില്‍ ഒന്നുകൂടി നന്നാക്കാമായിരുന്നോ എന്നൊരു തോന്നല്‍ ചെറുതായി ഉണ്ടുതാനും-ഇത് ഒരു വായനക്കാരന്റെ അഭിപ്രായം മാത്രമാണ്.തന്റെ കഥ എങ്ങിനെ വേണമെന്ന് തീരുമാനിക്കേണ്ടത് എഴുത്തുകാരന്‍ തന്നെയാണ്.

    ReplyDelete
  22. @pradeep sir
    സത്യത്തിൽ ഫേസ്ബുക്ക് ആശയം ആയിരുന്നു എന്റെ മനസിൽ, അതിനെ കൊണ്ടു വരാൻ ഇങനെയാണു പറ്റിയതു.

    ReplyDelete
  23. ഹഹ ഇങ്ങള് കലക്കീട്ടോ !! ഇത് വെറുതെ പൂതിവേപ്പിക്കാന്നു തുടക്കത്തില്‍ തന്നെ തോന്നി !!സമാനമായ കഥകള്‍ വേറയും വായിച്ചു ചമ്മിയിരിക്കുമ്പോഴാ ഇതും കൂടി വായക്കണത്!! രസമായി ഏന്‍ടിംഗ് ..

    ReplyDelete
  24. കലക്കി ചങ്ങായി ..
    ഇങ്ങനെ ഒരുപാടു പ്രതീക്ഷകളോടെ ഞാനും കുറെ ഏറെ കാര്യങ്ങള്‍ ചെയ്തിട്ടുണ്ട് .. :D

    "പത്തു മണിയില്‍ നിന്നും പതിനൊന്നു മണി ആവാന്‍ എടുത്ത സമയത്തേക്കാള്‍ ഇരട്ടി സമയം ആണ് പതിനൊന്നു പന്ത്രണ്ടു ആവാന്‍ എടുത്തത് "

    ""എങ്ങനെ മനസിലായി?, ഫേസ്ബുക്കില്‍ അപ്ഡേറ്റ് കണ്ടു കാണും അല്ലെ?, എനിക്കറിയാം. ഇന്നു കുറെ പേര്‍ വിളിച്ചു, തനക് യു ഡിയര്‍ "" ..... പ്രതീക്ഷകള്‍ തകന്നു പോയ വാചകം .. !!

    ReplyDelete
  25. മനസ്സില്‍ കെട്ടി കിടന്ന ആ സ്നേഹം ഒരിക്കലും പുറത്തെടുക്കാന്‍ എനിക്ക് സാധിച്ചില്ല. ഉച്ചക്കുള്ള ഇടവേളകളില്‍ ക്ലാസ്സിന്റെ മുന്നിലെ തുരുമ്പ് പിടിച്ച ആ ജനാല പിടിച്ചു ഞാന്‍ താഴേക്ക്‌ നോക്കുമ്പോള്‍ പലപ്പോഴും നീ ഒരു കുടയുടെ തണലില്‍ കൂട്ടുകാരിയുമൊത്തു നടന്നു വരുന്നുണ്ടായിരിക്കും. അപ്പോഴൊക്കെ ഞാന്‍ ചിന്തിച്ചിട്ടുണ്ട് ഈ പെണ്ണുങ്ങള്‍ക്കെന്താ ഒറ്റയ്ക്ക് നടക്കാന്‍ ഇത്ര പേടി ആണോ എന്ന്?. ഈ വരികള്‍ എന്നെ കൊല്ലങ്ങള്‍ പുറകോട്ടു കൊണ്ടുപോയി . കൊള്ളാം ശ്രീ... ആശംസകള്‍

    ReplyDelete
  26. ശ്രീജിത്, കൊള്ളം ട്ടോ ..
    ഇനിയും കമുകന്മ്ര്‍ കഷ്ടപ്പെട്ട് പലതും ചെയ്യും ...അതിനു ഒരു വിലയും കൊടുക്കാതെ 'അവള്മാര്‍' പോവും...!!!
    Keep going...

    ReplyDelete

വല്ലതും പറഞ്ഞിട്ട് പോകൂന്നെ