Monday, August 15, 2011

സ്വതന്ത്ര്യ ദിനം - ഒരു ചെറിയ ഓർമകുറിപ്പു

സ്വതന്ത്ര്യം പലർക്കും പലതാണല്ലൊ?, വയസ്സറിയിക്കലും പ്രസവവും ആണുങ്ങളും ചെയ്യണം എന്നു പോലും പറയുന്ന ഫെമിനിസ്സ്റ്റുകളുടെ സ്ത്രീ സ്വാതന്ത്ര്യം. “റെയിഡ്” നടത്തുന്ന കാര്യം മുൻകൂട്ടി റിപ്പോർട്ട് ചെയ്യാൻ അനുവദിക്കണം എന്നു പറയുന്ന പത്ര സ്വാതന്ത്യം, എല്ലാവർക്കും ഓരൊ ദിനങ്ങളും ഉണ്ട്. സ്ത്രീ സ്വതന്ത്ര്യ ദിനം, പത്ര സ്വാതന്ത്ര്യ ദിനം അങ്ങനെ അങ്ങനെ. ഇതിനടയില്‍ ഇന്ത്യ എന്ന മഹാരജ്യത്തിനും സ്വാതന്ത്ര്യം കിട്ടി എന്ന് ഓര്മ പെടുത്താന്‍ ഒരു വെറും സ്വാതന്ത്ര്യ ദിനം. "INDIAN INDEPENDENCE DAY". തുണില്‍ കെട്ടിയ കയറില്‍ പൊന്തിച്ചു കയറ്റുന്ന ഇന്ത്യന്‍ പതാകക്കു പാറി പറക്കാന്‍ അനുവാദം കിട്ടിയിട്ടുള്ള കുറച്ചു ദിനങ്ങളില്‍ ഒന്ന്. മറ്റു ദിവസങ്ങളില്‍ പതാകയെ മടക്കി ഒരു കവറില്‍ എടുത്തു വയ്ക്കും 

ഈ സ്വാതന്ത്ര്യ ദിനം കടന്നു പോകുമ്പോള്‍ നെഹ്‌റു എന്ന  ദീര്‍ഘ ദര്‍ശി ആയ ഭരണാധികാരിയുടെ സ്വാതന്ത്ര്യ ഇന്ത്യയില്‍ ആവിഷ്കരിച്ച ബ്രിഹത് പദ്ധധികളില്‍ ഒന്നായ 15 IIT കളില്‍ ഒന്നില്‍, IIT മദ്രാസില്‍ ആണ് ഞാന്‍. 


6000ല്‍ അധികം വിദ്യാര്‍ഥികള്‍ പഠിക്കുന്ന  കാമ്പസ്. മൂന്ന് ദിവസത്തെ അവധിക്കു പോയ പരമാവധി 2000 പേര്‍ ഒഴിച്ചാല്‍ 4000ല് അധികം വിദ്യാര്‍ഥികള്‍. അട്മിനിസ്ട്രെടിവ് ബ്ലോക്കിന്റെ മുന്നില്‍ കെട്ടിയ ചെറിയ പന്തലില്‍ നിറയാന്‍ പോലും ആളില്ലാതെ അകെ 5000ല്‍ താഴെ പേര്‍. 

പതാക ഉയര്‍ത്തിയതിനു ശേഷം ഉള്ള പ്രസംഗം കേട്ട് കൊണ്ടിരിക്കുംബോലാണ് എന്റെ ചെറുപ്പത്തിലെ ചില സ്വാതന്ത്ര്യ ദിന ഓര്‍മ്മകള്‍ മനസിലേക്ക് വന്നത്  
ചെറുപ്പം ഇംഗ്ലീഷ് മീഡിയം സ്കൂളിലെ ഉനിഫോര്മിന്റെ അവര്‍തന വിരസതയിലും, "ഹോളി ഫെയിത്ത്" പാടപുസ്തകങ്ങളുടെ ചട്ട കുടിലും കഴിഞ്ഞു പോയി. ഇന്ന് തിരിഞ്ഞു നോക്കുമ്പോള്‍ ഗവ: സ്കൂളില്‍ പഠിക്കാത്തത് ഒരു വലിയ പോരായ്മ ആയിട്ടാണ് എനിക്ക് തോനുനത് 

സ്വാതന്ത്ര്യ ദിനത്തിന്റെ അന്ന് ഓട്ടോറിക്ഷ വരില്ല. അദ്ദേഹത്തിനും അന്ന് സ്വാതന്ത്ര്യം ആണന്നു. "വൈദ്യന്‍ കല്‍പ്പിച്ചതും പാല് " എന്ന് പറഞ്ഞ പോലെ നടന്നു പോകണം സ്കൂളിലേക്ക്. രണ്ടു കിലോമീറ്ററില്‍ അധികം ഉണ്ട് നടക്കാന്‍,  എന്നാലും രഞ്ജിതേട്ടന്റെയും രജിത ചേചിയുടെയും കൂടെ നടക്കും. കാരണം എന്തെന്നല്ലെ?, വഴിയരികിൽ പല ഭാഗങളിൽ വിവിധ Arts clubകളും കടക്കാരും തരുന്ന പലതരം മിഠായികൾ തന്നെ. എറ്റവുമൊടുവിൽ സ്കൂളിൽ നിന്നും കിട്ടുന്ന മിഠായിയും. എതാണ്ടു 6 സ്ഥലങ്ങളിൽ നിന്നു തീർച്ചയായും മിഠായി കിട്ടും. അപ്പോൾ 6 മിഠായി. എന്നും അച്ച്ൻ കൊണ്ടു വന്നിരുന്നതും, ഇടകു ഞാൻ തന്നെ പോയി വാങ്ങിയതും ഒക്കെ മിഠായി ആണ്. എങ്കിലും ഈ 6 മിഠായികൾക്കു പ്രിത്യേക മധുരം ആണ്.
50ആം സ്വതന്ത്ര്യ ദിനത്തിന്റെ അന്നു പൊയപ്പോളാണു എറ്റവും അധികം സന്തോഷം തോന്നിയതു. അന്നു പതിവിലും അധികം സ്ഥലങളിൽ നിന്ന് മിഠായി കിട്ടി, കൂടാതെ പതാകയുടെ നിറത്തിലുള്ള കേക്കും ലഡ്ഡുവും. സ്ക്കൂളിലും അന്നു ലഡ്ഡു ആയിരുന്നു. രജിതേചിയുടെ 2 മിഠായിയെന്കിലും എനിക്കുള്ളതാണ്.
മിഠായികളോടുള്ള കൌതുകം മാറിയതോടു കൂടി സ്വതന്ത്ര ദിനം എന്നതു ഒരു സ്വതന്ത്ര്യ ദിനം തന്നെ ആയി. 9അം ക്ലാസ് പടിക്കുംബോളാണ് അവസാനമായി പതാക് ഉയർത്തൽ ചടങ്ങിനു സ്കൂളിൽ പൊകുന്നതു. അന്നു എന്റെ അനിയനു കൊടുത്തു എന്റെ എല്ല മിഠായികളും കോളെജിന്റെ വാതിലു കടന്നു പൊയതു ജീവിതത്തിന്റെ സ്വതന്ത്ര്യത്തിലേക്കയപ്പോൾ സ്വതന്ത്ര്യ ദിനം എന്നതു ഒരു പ്രിത്യേക ദിനമായി കാണാൻ പറ്റിയില്ല. വീട്ടിൽ പോയി നല്ല ഭക്ഷണം കഴിക്കാ‍നുള്ള ഒരു നല്ല അവധി ദിനം ആയിരുന്നു ആഗസ്റ്റ് 15.

എതെങ്കിലും വെള്ളചാട്ടത്തിന്റെ അരികിലോ, പച്ചപ്പു നിറഞ്ഞ മലനിരകളിലോ പ്രണയിനിയുടെ കൈ കോർത്തു പിടിചു പ്രക്രിതി ഭംഗി ആസ്വദിക്കുംബോൾ അല്ലെങ്കിൽ കൂട്ടുകാരോടൊത്തു ഒരു ഫോട്ടൊയ്ക്കു പോസ് ചെയ്യുംബോൾ അതു നോക്കി “WHAT A LOVELY PLACE YAAR” എന്നു പറയുംബോൾ മാ‍ത്രം തികട്ടി വരുന്ന പ്രക്രിതി സ്നേഹം പോലെയാണ് മെസ്സേജ് ഓഫർ അന്നില്ലാത്തതിനാൽ തലേ ദിവസ്ം ആരിൽ നിന്നോ കിട്ടിയ “ADVANCED INDEPENDENCE DAY WISHES” ഗ്രൂപ്പ് എസ്.എം.എസ് ചെയ്യുന്നവന്റെ ദേശസ്നേഹം. “google image search” ചെയ്തു കിട്ടിയ ഒരു നിശ്ചലമായ പതാ‍ക തന്റെ ഫെയിസ്ബുക്ക് വാളിൽ ഇട്ട് അതിന്റെ അടിയിൽ “indpndnce day wishes” എന്നു കമ്മന്റ് എഴുതുന്നവന്റെ ദേശസ്നേഹം.
പത്രങളുടെ മുൻപേജിൽ ഇടതു ഭാഗത്തു പതാകയുടെ പ്രതലത്തിൽ ഒരു ചിത്രവും വായന്കാർക്കു സ്വതന്ത്ര്യ ദിനാശംസകൾ നേരുന്ന അടിക്കുറിപ്പും, റെഡ് ഫൊർട്ടിൽ തന്റെ കടമ നിർവഹിക്കാൻ പതാക ഉയർത്തി തന്റെ P.A എഴുതി തയാറാക്കിയ സ്വതന്ത്ര്യ ദിന സന്ദേശവും പറയുന്ന പ്ര്ധാന മന്ത്രി. ഇങനെ ഓരോ സ്വന്തന്ത്ര്യ ദിനങളും കട്ന്നു പോകും.
സ്വതന്ത്ര്യം ലഭിചതു ഇനിയും എല്ല കൊല്ലവും ഓർമിക്കണ്ട കാര്യമുണ്ടൊ എന്നു ചോദിക്കുന്ന ഒരു തലമുറയിലേക്കാണോ നമ്മൾ വളർന്നു വരുന്നതു.??


22 comments:

 1. ശ്രീജിത്ത്‌.. വായിക്കാന്‍ ആവുന്നില്ല. ഫോണ്ടിന്റെ പ്രശ്നം ആണെന്ന് തോന്നുന്നു..

  ReplyDelete
 2. ശ്രീജിത്ത്, യൂണികോഡ് ഫോണ്ടിന് പകരം ഇന്‍സ്ക്രിപ്റ്റ് ഫോണ്ടാണ് ഉപയോഗിച്ചിരിക്കുന്നത്! വായിക്കാന്‍ സാധിക്കുന്നില്ല.

  ReplyDelete
 3. ഓര്‍മകുറിപ്പ്‌ കൊള്ളാം. പക്ഷെ ലിപി പ്രശ്നം തന്നെ.

  ReplyDelete
 4. ലിപി എന്ത കുഴപ്പം, ഞൻ സ്തിരമായി യൂസ് ചെയ്യുന്നതു തന്നെയാണല്ലൊ യൂസ് ചെയ്തതു. . . .ബ്ലൊഗ്ഗർ അമ്മാവൻ പറ്റിക്കാൻ തുടങിയൊ?

  ReplyDelete
 5. ചെന്നൈ IIT യിലെ വര്‍ത്തമാനകാല മോഡേണ്‍ സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ നിന്നും നാട്ടുമ്പുറത്തിന്റെ നന്മകള്‍ നിറഞ്ഞ ഭൂതകാല സ്വാതന്ത്ര്യ ദിനാഘോഷത്തിലേക്കുള്ള ഒരു തിരിച്ചു പോക്ക് അല്ലെ...ഇതില്‍ ഏറ്റവും ഭംഗിയായി തോന്നിയതും ആ പഴയ ഓര്‍മ്മകള്‍ തന്നെ.."എറ്റവുമൊടുവിൽ സ്കൂളിൽ നിന്നും കിട്ടുന്ന മിഠായിയും. എതാണ്ടു 6 സ്ഥലങ്ങളിൽ നിന്നു തീർച്ചയായും മിഠായി കിട്ടും." മിഠായിയുടെ എണ്ണം പോലും ഇപ്പോഴും ഓര്‍മയുണ്ട് അല്ലെ..സുഖമുള്ള ഓര്‍മ്മകള്‍ അങ്ങനെയാണ്. ..എത്രകാലം കഴിഞ്ഞാലും മനസ്സില്‍ തന്നെ കാണും..കഷ്ടപ്പെട്ടിട്ടാണ് വായിച്ചെടുത്തത് :-(

  ReplyDelete
 6. ശ്രീ,ഓർമ്മകളും അനുഭവങ്ങളും ശക്തമാണു; അവതരണം കുറച്ച്‌ കൂടെ തീക്ഷ്ണമാക്കാൻ ശ്രമിയ്ക്കാവുന്നതേ ഉള്ളൂ...

  എന്റെ സ്വാതന്ത്ര്യദിനസ്മരണകളും ഒട്ടും വിഭിന്നമല്ല...

  ReplyDelete
 7. വ്യത്യസ്ത സ്വാതന്ത്ര്യ അനുഭവമുള്ളവര്‍..
  വ്യത്യസ്തമായ് ഒരേ സ്വാതന്ത്ര്യത്തെ അനുഭവിക്കുന്നവര്‍..
  നല്ല ചിന്തകള്‍.... അവസരോചിതമായ് ഓര്ത്തതിന് നന്ദി.
  എല്ലാ ആശംസകളും...!

  ReplyDelete
 8. "എന്നും അച്ച്ൻ കൊണ്ടു വന്നിരുന്നതും, ഇടകു ഞാൻ തന്നെ പോയി വാങ്ങിയതും ഒക്കെ മിഠായി ആണ്. എങ്കിലും ഈ 6 മിഠായികൾക്കു പ്രിത്യേക മധുരം ആണ്".
  മധുരമുള്ള ഓര്‍മ്മകള്‍ .... മധുരിക്കും മിടായികള്‍...

  ReplyDelete
 9. സത്യം പറഞാല്‍ ഇന്ന് സ്വതന്ത്ര്യ ദിനം വെറും ഒരു ചടങ്ങ് മാത്രമായിടുണ്ട്

  ReplyDelete
 10. nice enikkishtamayi !!! i am reminded of my school indepndnce day :) used to get laddus and munche den...ippo onnum illa :(
  font cheuthayi poyi kurachude valuthakamayirunnu!

  ReplyDelete
 11. ഇന്ത്യയുടെ യശസ്തംഭങ്ങളായ IIT കള്‍ മഹാനായ നെഹ്രുവിന്റെ ദീര്‍ഘവീക്ഷണത്തിന്റെ മകുടോദാഹരണങ്ങള്‍ ആയി നിലകൊള്ളുന്നു.പുതിയ കാലത്തെയും സമൂഹത്തെയും സസൂക്ഷ്മം വിലയിരുത്തി സിലബസും പ്രോഗ്രാമുകളും ആസൂത്രണം ചെയ്യുന്നതു കൊണ്ടാവാം IIT കളില്‍ സാങ്കേതിക വിദ്യാ പഠന ഗവേഷണങ്ങളോടൊപ്പം ഇപ്പോള്‍ സോഷ്യല്‍ സയന്‍സിലുള്ള വിവിധ പഠന ഗവേഷണ പദ്ധതികള്‍ ആരംഭിച്ചിരിക്കുന്നു.വിശ്വോത്തരമായ ഇത്തരം ഒരു സ്ഥാപനത്തില്‍ പഠിക്കുവാന്‍ കഴിയുക എന്നത് അഭിമാനകരം തന്നെ.

  അതുകൊണ്ടുതന്നെ അവിടെ നടക്കുന്ന സ്വാതന്ത്ര്യ ദിനാഘോഷത്തിന് സവിശേഷമായ ഒരു പ്രസക്തിയും ആകര്‍ഷണീയതയുമുണ്ട്.,ഒരു പക്ഷേ അതില്‍ പങ്കകൊള്ളുക എന്നതു തന്നെ ആവേശകരമായ ഒരു അനുഭവമായി മാറേണ്ടതുമാണ്.

  അപ്പോഴും ശ്രീജിത്തിന്റെ ചിന്തകളിലേക്ക് ബാല്യകാലത്ത് സ്വാതന്ത്ര്യദിനം നല്‍കിയിരുന്ന കുതൂഹലങ്ങളാണ് ഓടിയെത്തുന്നത്. എല്ലാറ്റിനുമപ്പുറത്താണ് തന്റെ സ്വത്വം നല്‍കുന്ന ആഹ്ലാദം എന്ന പരമമായ സത്യത്തെ ഈ നിരീക്ഷണം അടയാളപ്പെടുത്തുന്നു.കൃത്രിമമായി ദേശസ്നേഹം പ്രകടിപ്പിക്കുന്ന ജാടകളേക്കാള്‍ തന്റെ സ്വത്വം തിരിച്ചറിയുകയും അതില്‍ ആഹ്ലാദവും അഭിമാനവും കണ്ടെത്തുന്ന ആളാണ് യഥാര്‍ത്ഥ ദേശസ്നേഹി എന്ന ഒരു സന്ദേശം കൂടി ശ്രീജിത്ത് പങ്കു വെക്കുന്നു.

  പുതിയ ഒരു സ്വാതന്ത്ര്യദിന ചിന്ത തന്നതിന് ഒരുപാട് നന്ദി.

  ടൈപ്പിങ്ങിന്റെ എന്തോ പ്രശ്നമുള്ളതായി എനിക്കും തോന്നുന്നു.തോന്നലാവാം..ഒന്നു പരിശോധിക്കുമല്ലോ.

  ReplyDelete
 12. @പ്രദീപ്‌ സര്‍
  നന്ദി ഒരുപാടു, ഇത്രയും ആഴത്തില്‍ ഒരു അഭിപ്രായം എഴുതിയതിനു. . . . .താന്‍ ദേശത്തെ സ്നേഹിക്കുന്നു എന്ന ചിന്ത മാത്രം മതി. . . . . . .വേറെ ഒന്നും ആവശ്യമില്ല. . . .

  ReplyDelete
 13. Nice post :)

  Regards
  http://jenithakavisheshangal.blogspot.com/

  ReplyDelete
 14. നല്ല കുറിപ്പ്.

  പിന്നെ,

  ““google image search” ചെയ്തു കിട്ടിയ ഒരു നിശ്ചലമായ പതാ‍ക തന്റെ ഫെയിസ്ബുക്ക് വാളിൽ ഇട്ട് അതിന്റെ അടിയിൽ “indpndnce day wishes” എന്നു കമ്മന്റ് എഴുതുന്നവന്റെ ദേശസ്നേഹം....” എന്നത് മോശമായിക്കാണേണ്ടതില്ല.

  അവൻ കുറഞ്ഞ പക്ഷം ദേശത്തെ പുച്ഛിക്കുന്നില്ല എന്നെങ്കിലുമുണ്ടല്ലോ!

  ReplyDelete
 15. സത്യസന്ധമായ എഴുത്ത്..
  എന്നാല്‍ അക്ഷരതെറ്റുകള്‍ വായനയെ ശല്യപ്പെടുത്തുന്നു.
  പുതിയ പോസ്ടിട്ടാല്‍ ഒരു ലിങ്ക അയച്ചാല്‍ ഉപകാരം

  ReplyDelete
 16. പോസ്റ്റുകളിലൂടെ ഞാന്‍ പോയി .. ഏറ്റവും ഇഷ്ടപെട്ടത് സര്‍പ്രൈസ് .... സ്വാതന്ത്ര്യ ദിനം എന്ന പുതിയ പോസ്റ്റിന്റെ വായനാ സുഖം മുഴുവന്‍ കളഞ്ഞത് അക്ഷര തെറ്റുകള്‍ ആണ് . അത് റീ എഡിറ്റ്‌ ചെയ്തു തിരുത്തി വീണ്ടും പോസ്റ്റ്‌ ചെയ്യൂ ശ്രീ ... ഇനിയും വരാം

  ReplyDelete
 17. എല്ലാ ചടങ്ങുകള്‍ ആവുമ്പോള്‍ ജീവന്‍ ഇല്ലാതെയാവുന്നു.
  നന്നായി എഴുതി

  ReplyDelete
 18. Nalla ezhuthu..... Aasamsakal.....Nalla ezhuthu..... Aasamsakal.....

  ReplyDelete
 19. വായിക്കാന്‍ കുറച്ചു പാടുപെട്ടു പക്ഷെ കാര്യം മനസിലായി. പിന്നെ ഈ പതാക ഉയര്‍ത്തലും മറ്റുമല്ലാതെ വ്യത്യസ്തത മായി എങ്ങനെ നമ്മുടെ സ്വാതന്ത്ര്യ ദിനം ആഘോഷിക്കാം എന്ന് ഒരു റിസര്‍ച്ച് നടത്തിയാലോ ?

  ReplyDelete
 20. ശക്തമായ പ്രതികരണം കൂടെ ചിന്താര്‍ഹാമായ വിഷയം !!ആശംസകള്‍ !!

  ReplyDelete
 21. ദേശ സ്നേഹമുനര്‍ത്തുന്ന ചിന്ത ,നന്നായി ,പക്ഷെ രണ്ടു മാസായി പോസ്റ്റ്‌ ഒന്നും ഇട്ടില്ലേ ?

  ReplyDelete

വല്ലതും പറഞ്ഞിട്ട് പോകൂന്നെ