Monday, October 10, 2011

നിസ്സാരമായ തകര്‍ച്ചകള്‍

“May I get in sir??” 

കേമിസ്ട്ട്രി സാര്‍ പഠിപ്പിച്ചു കൊണ്ടിരിക്കുന്നതിനിടയില്‍ ഒരു interference. തെല്ലൊരു അക്ഷമയോട് കൂടി സാര്‍ വാതിലിലേക്ക് നോക്കി തല കുലുക്കി. 

അവര്‍ മൂന്ന് പേര്‍ ഉണ്ടായിരുന്നു. മൂന്നാമത്തെ ബെഞ്ചില്‍ ഇരുന്നു ഞാ|ന്‍ നോക്കി, ഞാന്‍ മാത്രമല്ല ഞങ്ങ|ള്‍ ആണുങ്ങള്‍ എല്ലാരും നോക്കുന്നുണ്ടായിരുന്നു. ക്ലാസ്സിലെ തരുണീമണികളുടെ കൂട്ടത്തിലേക്ക് മൂന്ന് പേരെ കൂടി കിട്ടിയ സന്തോഷം എല്ലാരുടെയും പതിഞ്ഞ സംസാരത്തില്‍ നിന്നും മനസിലാക്കാം. 

നെറ്റിയില്‍ നേര്‍ത്ത ചന്ദനകുറിയും, peach കളര്‍ ചുരിദാറും അണിഞ്ഞു ഒരുവള്‍ 

മഞ്ഞ ചുരിദാറും തുടുത്ത കവിളുകളും ഉള്ള ഒരുവ|ള്‍ 

ചാരനിറത്തിലുള്ള ചുരിദാറുട്ത്തു തടിച്ചുരുണ്ട് ഒരുവ|ള്‍ 

പെണ്‍കുട്ടികളെ ആസ്വദിക്കാനല്ലാതെ കുറ്റം പറയാ|ന്‍ ഞങ്ങളാരും അന്ന് പഠിച്ചിരുന്നില്ല. 

“silence” !!!! 

അക്ഷമ കൂടി വന്ന അരസികനായ കെമിസ്ട്രി സാര്‍ പോളിമറിന്റെ രസതന്ത്രത്തെ കുറിച്ചുള്ള ക്ലാസ്സ്‌ വീണ്ടും തുടങ്ങി. കോളേജ്പഠനത്തിന്റെ കാര്‍ബണ്‍ കണികകള്‍ ചേര്‍ത്തു വച്ചു വലിയൊരു പോളിമര്‍ ഉണ്ടാക്കിയെടുക്കാന്‍ ഞങ്ങളും 

എന്നും ക്ലാസ്സിലെ മൂന്നാം ബെഞ്ചില്‍ ഞാന്‍ സ്ഥാനം പിടിച്ചു, കാരണം നെറ്റിയില്‍ നേര്‍ത്ത ചന്ദനക്കുറി അണിഞ്ഞു വരുന്ന സുന്ദരിയെ വളരെ വ്യക്തമായി കാണാന്‍ അവിടം ആണ് നല്ലത് എന്ന് ഞാന്‍ മനസിലാക്കിയിരുന്നു. 

ഡിസംബറിന്റെ തണുപ്പില്‍ ഗ്രാഫിക്സ് ഷീറ്റ് വരക്കാന്‍ മടിച്ചു ഡ്രാഫ്റ്ററിന്റെ ചുവന്ന പിടി നോക്കി ഇരിക്കുമ്പോള്‍ ഞാന്‍ അവളെ കുറിച്ചു ഓര്‍ത്തുകൊണ്ടിരുന്നു. 

അവള്‍ എത്തുന്നതിനേക്കാള്‍ മുന്‍പേ എത്താന്‍ വേണ്ടി എന്നാല്‍ കഴിയുന്ന വിധം ശ്രമിച്ചു എങ്കിലും അവള്‍ തന്നെ മുന്നേ എത്തി. ക്ലാസ്സിലും, പഠനത്തിലും. പിന്നീട് മൂന്നാം ബെഞ്ച്‌ ടീച്ചറുടെ ശ്രദ്ധാകേന്ദ്രം ആണെന്നത്കൊണ്ടും ലാപ്‌ടോപ്പില്‍ മൂന്ന് മണി വരെ കണ്ട സിനിമയുടെ ദ്രിശ്യങ്ങള്‍ കണ്ണുകളെ തഴുകി ഉറക്കുന്നതിനാലും ഞാ|ന്‍ പിന്നിലെ ബെഞ്ചിലേക്ക് മാറി. അവളെ കാണുന്നത് പുറകില്‍ നിന്ന് മാത്രമായി. 

അവള്‍ എന്നെ ശ്രദ്ധിക്കുന്നില്ല എന്നറിഞ്ഞപ്പോള്‍ ക്ലാസ്സില്‍ ഇരിക്കുന്നത് താനെ വ്യര്‍ത്ഥം ആണെന്ന് തോന്നി. തണല്‍ മരങ്ങളുടെ നിഴലില്‍ ഇരുന്നു ജീവിതത്തില്‍ നിഴല്‍ വീണു തുടങ്ങിയത് ഞാനറിഞ്ഞില്ല. പരീക്ഷണങ്ങള്‍ക്ക് നിരന്തരമായി വിധേയമായതിന്റെ ഫലമായി പരിക്കുകള്‍ സാരമായി പറ്റി. 

പുസ്തകം കൈ വിരലില്‍ കറക്കി കൊണ്ട് പറ്റമായി ഞങ്ങള്‍ മഴയത്ത് നടന്നു പോകുമ്പോള്‍ ഞാന്‍ അവളെ ശ്രദ്ധിച്ചിരുന്നു. ആരുടെയെങ്കിലും കൈ പിടിച്ചു നടന്നു പോകുന്നുണ്ടാവും അവള്‍. ഒരു ചിരി ആ ചുണ്ടില്‍ കാണാന്‍ ഞാന്‍ ആഗ്രഹിച്ചു. നീ ചിരിക്കുകയും ചെയ്തു, പക്ഷെ ഒരു പരിഹാസം ആണ് ഞാന്‍ അതില്‍ കണ്ടത് 

രണ്ടു തരം ആള്‍ക്കാര്‍ ആണ് അവസാനം അവശേഷിച്ചത്. ജോലി കിട്ടിയവരും, ജോലി കിട്ടാത്തവരും. കിട്ടിയവര്‍ കിട്ടാത്തവര്‍ക്ക് മധുരം കൊടുക്കുകയും ചിരിക്കുകയും ചെയ്തു. അവളും ആ കൂട്ടത്തില്‍ ഉണ്ടായിരുന്നു. ജിലേബിയുടെ പാക്കറ്റ്‌ എന്റെ നേരെ നീട്ടികൊണ്ടു അവള്‍ വന്നപ്പോള്‍ ഞാന്‍ ആ മുഖത്ത് നോക്കിയില്ല. നോക്കാന്‍ ധൈര്യം ഉണ്ടായിരുന്നില്ല. അണയാന്‍ പോകുന്ന തീ അളികത്തുന്നത് പോലെ എന്റെ നെഞ്ചില്‍ ഒരു പിടച്ചി|ല്‍ അനുഭവപെട്ടു. 

“എത്ര നിസ്സാരം ആണ് തകര്‍ച്ചകള്‍.”

38 comments:

 1. ഈ കഥ അലെങ്കില്‍ കുറിപ്പിനെ അതിന്റെ ബാഹികമായ അര്ത്ഥുത്തില്‍ കാണരുത്.
  ആണിനെയോ പെണ്ണിനെയോ ഇകഴ്ത്താനോ പുകഴ്ത്താനോ ഈ കുറിപ്പ് ഉദ്ദേശിക്കുന്നില്ല

  ReplyDelete
 2. ഇതും കടന്നു പോകും..ചെറിയ നഷ്ടബോധങ്ങൾ...നഷ്ടങ്ങളായിരുന്നോ, ലാഭങ്ങളായിരുന്നോ? സംശയം ബാക്കി.... കാലം തെളിയിയ്ക്കും. പ്രണയം അത്രയൊക്കെ വിശ്വോത്തര വികാരമാണോ?

  ഡാ പ്രാഞ്ചീ, നീ കാണുന്നതും, കേൾക്കുന്നതും അപൂർണ്ണമാണു. ആരാണു വിജയി? അല്ലെങ്കിൽ തന്നെ വിജയം ആപേക്ഷികമല്ലേ? നിന്നെ ഞാൻ മൂന്ന് രംഗങ്ങൾ കാണിയ്ക്കാം...അല്ലെങ്കിൽ വേണ്ട, നിന്റെ പഠിപ്പ് കഴിയട്ടെ...നിനക്ക് സ്വയം മനസില്ലാകാനുള്ള ബുദ്ധിയൊക്കെ ഉണ്ട്...അല്ലെങ്കിൽ, അന്ന് ഞാൻ വരാം...എന്താ?

  ReplyDelete
 3. kollalo mone...ingane okke nadanna mathiyo?? praayamayille?? hmm good riting like like :)

  ReplyDelete
 4. ഈ ചെറിയ കുറിപ്പിലെ വര്‍ണന നന്നായിട്ടുണ്ട്. ഏവരും അനുഭവിച്ചു കാണും ഇത്തരം ഒന്ന്.

  ReplyDelete
 5. Post shariyaaya arthathil thanne edukkunnu. Oruvidhappetta ellavareyum touch cheyyunna reethiyil thanne ezhuthiyittundu. Kollam... Ezhuthu oro postilum mechappedunnathaayi thonnunnundu :)

  Regards
  http://jenithakavisheshangal.blogspot.com/

  ReplyDelete
 6. ശ്രീജിത്തിന്റെ രചനകളില്‍ രണ്ടു തരം ശൈലി കാണാം.
  ഒന്ന് : ഫാന്റസിയുടെ സങ്കേതങ്ങള്‍ ഉപയോഗിച്ച് കഥ പറയുന്ന രീതി. രണ്ട് : തികച്ചും റിയലിസ്റ്റിക്കായ മറ്റൊരു രീതി.
  രണ്ട് രീതിയിലും അറിയാത്തതും പരിചയമില്ലാത്തതുമായ പരിസരങ്ങളിലേക്ക് കഥയെ ശ്രീജിത്ത് നയിക്കാറില്ല എന്നു തോന്നിയിട്ടുണ്ട് !!.

  ഈ കഥ രണ്ടാമത്തെ വിഭാഗത്തില്‍ പെടുന്നു എന്നു തോന്നുന്നു. തികച്ചും പരിചിതമായ ഏറ്റവും കൂടുതല്‍ ഇടപെടുന്ന ഒരു കഥാപരിസരം തിരഞ്ഞെടുത്തിരിക്കുന്നു. സിവില്‍ എ‍ഞ്ചിനീയറിങ്ങ് പഠനത്തിന്റെ ഗുണമാവാം - കഥ സഞ്ചരിക്കുന്നത് കൃത്യമായി അളന്നു തയ്യാറാക്കിയ നേര്‍ രേഖയിലുള്ള ഒരു Locus ലൂടെയാണ്. അനാവശ്യമായി തൊങ്ങലുകളൊന്നും കഥാശരീരത്തെ അണിയിക്കുവാന്‍ ശ്രമിക്കുന്നുമില്ല. ഉപയോഗിക്കുന്ന ഭാഷപോലും വളരെ Straight ഉം ലളിതവുമാണ്. എന്നാല്‍ പരിമിതികളുണ്ട് എന്നു തോന്നുന്ന ഈ സങ്കേതങ്ങളുപയോഗിച്ച് ഒരു കാമ്പസ് പരിസരവും ,അവിടുത്തെ കൂട്ടായ്മയും, മനോ വ്യാപാരങ്ങളും, പ്രണയവുമൊക്കെ വായനക്കാരനിലേക്ക് സംക്രമിപ്പിച്ച ജാലവിദ്യയെ അഭിനന്ദിക്കാതെ വയ്യ...

  ReplyDelete
 7. @jenith, നന്ദി ജെനിത്‌, എഴുത്ത് നന്നായി വരുന്നു എന്നറിഞ്ഞതില്‍ സന്തോഷം. . ഇനിയും മെച്ചപെടുത്താന്‍ ശ്രമിക്കാം. . ശ്രമികണം അല്ലോ

  @pradeep sir,
  വളരെ നന്ദി പ്രദീപ്‌ സര്‍. . . .അനുഭവങ്ങള്‍ എഴുത്തിനെ ഒരുപാട് സ്വാധീന്കിക്കും എന്ന് താങ്കള്‍ക്കും അറിയാമായിരിക്കും. . . ഒരുപാട് അനുഭവങ്ങള്‍ ഒന്നും ഈ ചെറിയ ജീവിതത്തില്‍ ഇല്ല. എങ്കിലും നാല് കൊല്ലം എഞ്ചിനീയരിംഗ് പഠിച്ചത് ഒരു ഓര്‍മകളായി മനസ്സില്‍ കിടക്കുന്നുണ്ട്. . ഈ ഐ ഐ റ്റി ജീവിതം പോലും അത്ര തീവ്രമായ അനുഭവം സമ്മാനിക്കില്ല എന്ന് തോനുന്നു. . .ഒരു കഥ ആലോചിക്കുമ്പോള്‍ എപ്പോളും കോളേജും അതിന്റെ പരിസരവും അവിടുത്തെ ഓര്‍മകളും ആണ് ഓടി വരിക. . . ഒരു പോരായ്മ ആയിട്ടാണതിനെ എനിക്ക് കാണാന്‍ കഴിഞ്ഞിട്ടുള്ളത്. . എങ്കിലും ഈ അഭിപ്രായം എനിക്ക് ആത്മവിശ്വാസം നല്‍കുന്നു. . നന്ദി പ്രദീപ്‌ മാഷെ

  ReplyDelete
 8. ശ്രീജിത്ത്‌..ഈ ചെറിയ പോസ്റ്റ്‌ നന്നായിട്ടുണ്ട്..ഉപദേശം ബിജുവേട്ടന്‍ തന്നത് കൊണ്ട് ഞാന്‍ ഒന്നും പറയുന്നില്ല..അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രമിക്കുക.

  ReplyDelete
 9. iniyum varaam. njanum B.Tech. pakshe aa lifine kurichu ezhuthan thonniyittilla.

  ReplyDelete
 10. കൊച്ചു കൊച്ചു നഷ്ടങ്ങൾ..വീണ്ടും എഴുതൂ. ആശംസകൾ.

  ReplyDelete
 11. Something is wrong with ur 'Followers' gadget.
  Please check.

  ReplyDelete
 12. പ്രദീപ്‌ മാഷ്‌ പറഞ്ഞത് തന്നെ ആണ് എന്റെയും അഭിപ്രായം , എങ്കിലും ഒന്ന് പറയാമല്ലോ ആ രണ്ടാമത്തെ ശൈലി അതാണ്‌ എനിക്ക് ഇഷ്ടം .....നന്നായിട്ടുണ്ട്...ഒരു കഥ വായിച്ചു കഴിഞ്ഞാല്‍ അത് മനസ്സില്‍ തട്ടണം എന്ന് ഞാന്‍ വിശ്വസിക്കുന്നു , വായിച്ചു കഴിഞ്ഞും നിലനില്‍കുന്ന കഥകളുടെ ഗണത്തില്‍ കൂട്ടാന്‍ കഴിയുന്ന ഒരു നല്ല കഥ ആണ് ഇത് ....

  ReplyDelete
 13. എത്ര നിസ്സാരമാണ് ഈ കഥ പറച്ചിലും... നന്നായിട്ടുണ്ട്.. ഇനിയും ഒരുപാടെഴുതൂ

  ReplyDelete
 14. അല്ലേലും അവളുമാര് പഠിക്കും ... പിറകെ നടക്കുന്നവന്‍ തൂങ്ങും... അതല്ലെ ലോക നിയമം.... :)

  ReplyDelete
 15. നിരാശപ്പെടാതെ അനിയാ, കാലം ചെല്ലുമ്പോള്‍ ഈ നിരാശ തന്നെ നമുക്ക് ഒരു മധുര സ്വപ്നമായി അനുഭവപ്പെടും.
  നല്ല രചനാ ശൈലി എന്ന് എഴുതാന്‍ എനിക്ക് ഒരു മടിയുമില്ല, അഭിനന്ദനങ്ങള്‍.

  ReplyDelete
 16. തകര്‍ച്ചകള്‍ നിസ്സാരമാണ് .
  നേടുക എന്നത്‌ തന്നെയാണ് വിഷമകരം.
  ഉദേശിച്ചത് വ്യക്തമായിതന്നെ എഴുതിഫലിപ്പിക്കാന്‍ സാധിച്ചു എന്നാണു എന്റെ വിശ്വാസം.
  നന്നായി
  ആശംസകള്‍

  ReplyDelete
 17. കഥയുടെ അവസാനം വരെ ഞാനും അവളുമുന്റായിരുന്നു! മധുരമുള്ളതല്ലെങ്കിലും ഒരു നല്ല സ്വപ്നം ഇടക്ക് മുരിഞ്ഞ്ഞ്ഞു പോയ പോലെ തോന്നി കഥ പെട്ടെന്ന്‍ നിന്നുപോയപോള്‍!
  എത്ര അനായാസം കഥ പറഞ്ഞു? നന്നായി.

  ReplyDelete
 18. പഴത്തൊലി... ഉപയോഗിക്കൂ... പഴം തിന്നാം... പെണ്ണ് വീണില്ലെങ്കിലും കാശ് പോകില്ല... വീണാ ലോട്ടറി.... :)

  ഞാന്‍ കുറെ പരീക്ഷിച്ചതാ...

  ReplyDelete
 19. nalla vaayana nalla ezhutthu abhinanthanangal kettaa ..

  ReplyDelete
 20. ഇഷ്ടമായി............

  ReplyDelete
 21. കൊള്ളാം.
  എന്നാലും ധൃതി പിടിച്ച് അവസാനിപ്പിച്ചത് പോലെ തോന്നി

  ReplyDelete
 22. ഒരു ഓര്‍മ്മ നന്നായി എഴുതി ,പക്ഷെ എന്തോ ഒന്നിന്റെ കുറവ് ഉണ്ട് ,എന്തായാലും എഴുതുക എന്നത് തന്നെയാണ് നമ്മുടെയൊക്കെ ദൌത്യം അല്ലെ ശ്രീജിത്ത് ?ആശംസകള്‍ ..

  ReplyDelete
 23. വളരെ നല്ലൊരു ഇടപെടല്‍ തന്നെ 'പ്രദീപ്‌ മാഷ്‌' നടത്തിയിരിക്കുന്നു.
  സുഹൃത്തിന് സന്തോഷിക്കാന്‍ ആ നല്ലൊരു വായന തന്നെ ധാരാളം.
  എഴുതുക.. എല്ലാ ആശംസകളും.

  ReplyDelete
 24. വളരെ നന്നായി എഴുതി.മനസ്സിനെ സ്പര്‍ശിക്കുന്നു.തകര്‍ച്ചകള്‍ നിസാരമെന്ന പോലെ തകര്‍ച്ചകളെ നമുക്കും നിസ്സാരമായി കാണാം സുഹൃത്തേ..ഇത്തരം അനുഭവങ്ങള്‍ ഇല്ലാത്തവരായി ആരുണ്ട്..:)
  ഇനിയും വരാം.

  ReplyDelete
 25. നന്നായി എഴുതിയിരിക്കുന്നു..എങ്കിലും പെട്ടന്ന് നിന്നത് പോലെ എനിക്കും തോന്നി..

  പിന്നെ ഇതേതു കാലഘട്ടത്തെയാണ്? ഏത് കോളേജ് ? കാമ്പസ് ഇന്റര്‍വ്യൂ വഴി ജോലി കിട്ടിയ കാര്യമല്ലേ ഉദ്ദേശിച്ചത്.?

  ReplyDelete
 26. ithu nannayitundu .. ithinu munbu ezhuthiyathonnum njn vayichittila.. athu kondu oru tharathamyacharchaykku njnilla.. simple language upayogichu athilum lalithamayi nisaramennu thonipppikkuna vidham ezhuthan kayinju ennthanu ee kuripintae bhangi ennu enikku thonnunnu .. colgil vachu njngal arum aiyatha moodi vecha talent ale!!.. keep writing ..:):)

  ReplyDelete
 27. പ്രീയ സുഹ്രുത്തേ, ഈ കഥ (അനുഭവം) എനിക്ക് ശരിയ്ക്കും ഫീലു ചെയ്തു. പരാജിത പ്രണയത്തിന്റെ ഓർമ്മകളിലേക്ക് എന്റെ മടങ്ങിപ്പോക്ക് കൂടിയായി ഈ പോസ്റ്റ്. നമ്മുക്കൊക്കെ ഇങ്ങനെ നിഴൽ വീണു ചിതലരിച്ച ചില നഷ്ട്ട പ്രണയങ്ങളുടെ കഥ ഓർത്തെടുക്കാനുണ്ടാവുന്നത് ഒരര്‍ത്ഥത്തിലൊരു ഗൃഹാതുരതയാണ്....

  ReplyDelete
 28. @റിജോ, നന്ദി, പദാര്‍ ബ്ലോഗിന്റെ ഒക്കെ ഒരു കമന്റ്‌. .ഹമ്മോ!!!
  @റോസ്, നിനക്ക് ഇങ്ങനെയും കമന്റാന്‍ അറിയുമോ?
  @ജിമ്മി, മൊത്തത്തില്‍ ഒരു കാലഘട്ടം
  @പക്ഷി, നന്ദി. . എല്ലാര്‍ക്കും ഉണ്ടാവുന്നത് കൊണ്ടാവണം ഇതെല്ലവര്‍ക്കും ഇഷ്ട്ടപെട്ടത്‌
  @നമൂസ്‌, നന്ദി കേട്ടോ. . വീണ്ടും വരിക, വീണ്ടും എഴുതാം
  @സിയാഫ്‌, എഴുതല്‍ നമ്മുടെ കഞ്ഞി അല്ലല്ലോ. . അല്ലെ?. .മാനസിക സംതൃപ്തി മാത്രം
  @ലുട്ടുമോന്‍, ശ്രീജിത്ത്‌, റോസാപൂക്കള്‍, ചീര, പ്രദീപ്‌ സാര്‍, ആചാര്യന്‍, തണല്‍, തിരിചിലാന്‍, ദുബായി, സാബു, എല്ലാവര്ക്കും നന്ദി

  ReplyDelete
 29. അടിത്തറ കെട്ടാതെ ബില്‍ഡിങ്ങിനെ കുറിച്ച് സ്വപ്നം കണ്ടിട്ട് എന്തു കാര്യം എഞ്ജിനിയറേ.... ;)

  ReplyDelete
 30. നന്നായി എഴുതി ശ്രീ...
  കോളേജ് ജീവിതത്തില്‍ പല കോണില്‍ നിന്നും വ്യൂ ശരിയാകാതെ ബെഞ്ചുകള്‍ മാറി മാറി ഇരുന്നത് ...
  ആ പഴയ നാളുകളിലേക്ക് വീണ്ടും കൂട്ടി കൊണ്ട് പോയി ഈ കഥ .
  ആശംസകളോടെ .... (തുഞ്ചാണി)

  ReplyDelete
 31. അനായാസം എഴുതുന്നു..അപ്രതീഷിതമായി നിർത്തിയതാണ് ഏറെ ഇഷ്ടപ്പെട്ടത്.എനിക്കൊന്നും ഒരിക്കലും കഴിയാത്ത കാര്യമാണത്.

  ReplyDelete
 32. “എത്ര നിസ്സാരം ആണ് നമ്മുടെ തകര്‍ച്ചകള്‍ .” - ഞാനും അനുഭവിച്ചിട്ടുണ്ട് ശ്രീജിത്ത്‌ ഇങ്ങനെയൊന്ന്.. അതിന്റെ പ്രതിപ്രവര്‍ത്തനങ്ങള്‍ സങ്കീര്‍ണമായ chain reaction പോലെ എന്നെ വിടാതെ പിന്തുടരുന്നുമുണ്ട്.. പല രൂപങ്ങളില്‍ .. പല ഭാവങ്ങളില്‍ ...

  കഥ നന്നായി പറഞ്ഞു ശ്രീജിത്ത്‌.. എന്നാല്‍ ശ്രീജിത്തിന്റെ തന്നെ മുന്‍പ് വായിച്ച കഥകളെ വെച്ച് താരതമ്യം ചെയ്യുമ്പോള്‍ പോരാ എന്നും പറയേണ്ടി വരും.. കാരണം ഇതെഴുതാന്‍ ശ്രീജിത്തിന്റെ തൂലിക ആവശ്യമില്ല എന്നറിയണം... അതിനായി ഒരുപാട് പേര്‍ ഉണ്ടാവും.. എന്നാല്‍ ശ്രീജിത്തിന് മാത്രം എഴുതാന്‍ കഴിയുന്ന കഥകള്‍ .. അതിനെക്കുറിച്ചാണ് എനിക്ക് പറയാനുള്ളത്... ഉടന്‍ റിലീസ്‌ ആവാന്‍ പോവുന്ന കഥയ്ക്ക് വേണ്ടി കാത്തിരിക്കുന്നു...

  ReplyDelete
 33. ഇത് വന്‍ വീഴ്ചകളില്‍ കൊടുക്കണോ?
  ഒരു പെണ്ണ് പോണെങ്കില്‍ പോട്ടെ ഡേയ്.. വേറെത്ര. അല്ലെങ്കിലും കിട്ടാത്തതിന് ഒരല്‍പം മധുരം കൂടും.

  ReplyDelete
 34. മനോഹരമായ അവതരണം..

  ReplyDelete
 35. ലളിതമായ മായ ഭാഷയിൽ നവീനമായി പറഞ്ഞിരിക്കുന്ന ഒരു കഥ

  ReplyDelete
 36. കലാലയ ജീവിതത്തിന്റെ ഗൃഹാതുരതയുണർത്തുന്ന കഥ. ഇത്തരം തകർച്ചകൾ ഭൂതകാല സ്മരണകളിലെ മയിൽപ്പീലികളായി പിന്നീട് അനുഭവപ്പെടും. ലളിതസങ്കേതങ്ങൾ ഉപയോഗിച്ചെഴുതിയ നല്ല കഥ.

  ReplyDelete

വല്ലതും പറഞ്ഞിട്ട് പോകൂന്നെ