Monday, December 19, 2011

സ്വപ്നങ്ങളുടെ നെയ്ത്തുകാരന്‍


ചില മങ്ങിയ കാഴ്ചകള്‍ ആണ് ആദ്യം കണ്ടത്.  വ്യക്തമല്ലാത്ത എന്തൊക്കെയോ അനങ്ങുന്നു . പച്ച നിറത്തിനാണ് മുന്‍തൂക്കം തോന്നിയത്. ഇടയ്ക്കു പച്ചയും ചുവപ്പും ഇടകലര്‍ന്നു കണ്ടു. അധികം വൈകാതെ മഴവില്ലിന്റെ എല്ലാ വര്‍ണങ്ങളും തെളിഞ്ഞു കാണാന്‍ തുടങ്ങി. വെയിലില്‍ പെയ്യുന്ന മഴയ്ക്ക് ഒരു വന്യമായ സൌന്ദര്യവും അഭൌമമായ അനുഭൂതിയും പ്രദാനം ചെയ്യാന്‍ കഴിയുമെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. 
കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന ഒരു പൂപ്പാടത്തിനു ഒത്ത നടുക്ക് നില്‍ക്കുന്നു ഞാന്‍, ഇടയ്ക്കു വലിയ മരങ്ങള്‍ ഉണ്ട്. എന്റെ കണ്ണിലൂടെ നോക്കുമ്പോള്‍ ചെറിയ ഇലകള്‍ കാറ്റില്‍ ആടുന്നു. പിന്നീട് ഇലകള്‍ മങ്ങുകയും സൂര്യപ്രകാശം കണ്ണിലേക്ക് തറക്കുകയും ചെയ്തു.
മഴ ശമിച്ചു, കുറുക്കന്റെ കല്യാണം തീര്‍ന്നിരിക്കുന്നു. ചെറിയൊരു തടാകത്തിന്റെ അരികില്‍ അതില്‍ വിരിഞ്ഞു നില്‍ക്കുന്ന താമരയും അതിനെ താങ്ങി നിര്‍ത്തുന്ന വലിയ വട്ടകം പോലെ കടും പച്ച നിറത്തിലുള്ള ഇലകളും. അവ വെള്ളത്തില്‍ പോങ്ങിയങ്ങനെ നില്‍ക്കുമ്പോള്‍ കാറ്റില്‍ ഇളകിയാടുകയും ചെറുതായി എന്നെ നോക്കി ചിരിക്കുകയും ചെയ്തു.
വീണ്ടും ഉയര്‍ന്നു പൊങ്ങിയ ചിന്തകളില്‍ ചെറിയൊരു പുല്‍പ്പരപ്പില്‍ ഒരു സുന്ദരിയായ സ്ത്രീയോടൊപ്പം വെളുത്ത  പെയിന്റടിച്ച ഒരു ബെഞ്ചില്‍ ഇരിക്കുകയായിരുന്നു ഞാന്‍. . രണ്ടു കുട്ടികള്‍ പുല്‍പരപ്പിനു നടുക്കുണ്ടാക്കിയ ക്രിത്രിമ കുളത്തിലേക്ക് കല്ലുകള്‍ എറിയുകയും ബഹളം ഉണ്ടാക്കി കൊണ്ട് ചുറ്റും ഓടുകയും ചെയ്യുന്നുണ്ട്. അവള്‍ എന്റെ മടിയില്‍ തല ചായ്ച്ചു കിടക്കാന്‍ ഒരുങ്ങി.
പതുപതുത്ത പരുത്തി കിടക്കയും മൃദുവായ പുതപ്പും, എസീ യന്ത്രം പുറത്തു വിടുന്ന തണുപ്പും. അവളുടെ ചൂട് പറ്റി കിടക്കാന്‍ നല്ല സുഖം ആയിരുന്നു.
കണ്ണുകള്‍ പതിയെ തുറന്നപ്പോള്‍ അതിവേഗതയില്‍ കറങ്ങുന്ന ഫാന്‍ ആണ് കണ്ടത്. ഫാനിന്റെ ഒച്ച കാതടപ്പിച്ചു. അതങ്ങനെയാണ്, പലപ്പോഴും ഉറക്കം ഉണര്‍ന്നതിനു ശേഷം അതൊരു ശല്യം ആവാറാണ് പതിവ്.  എന്താണ് കണ്ടത് എന്ന് ഒന്ന് കൂടി ഞാന്‍ മനസ്സില്‍ ആലോചിച്ചു നോക്കി  . ഇല്ല, നല്ല സ്വപ്നം ആണെങ്കില്‍ കണ്ടത് ഓര്‍ത്തെടുക്കാന്‍ ബുദ്ധിമുട്ട് തന്നെയാണ്. എന്നാല്‍ പാതിരാത്രിയില്‍ ഞെട്ടി എണീറ്റ്‌ തൊണ്ട വരണ്ടിരിക്കുമ്പോള്‍ സ്വപ്നത്തില്‍ ഭയപ്പെടുത്തിയ അതേ രൂപം മുറിയിലെ പല ഭാഗങ്ങളിലും മിന്നി മറയുന്നത് കാണാനും സാധിക്കും. 

ചെറിയ മയക്കങ്ങളില്‍പോലും സുന്ദരമായ സ്വപ്‌നങ്ങള്‍ ഞാന്‍ കാണാറുണ്ട്. പലപ്പോഴും ഉച്ചയുറക്കത്തില്‍നിന്നും ഉണരുമ്പോള്‍ തലയ്ക്കു ഒരു കനം അനുഭവപ്പെടും. ഏതോ ഭാരിച്ച ജോലി സ്വപ്നത്തില്‍ ചെയ്തതിന്‍റെ ഫലമായിട്ടാവണം. സ്വപ്നവും യാഥാര്‍ത്യവും തമ്മില്‍ ഇങ്ങനെ ബന്ധം ഉണ്ടാവുമോ എന്ന് ഞാന്‍ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്.  ഉണ്ടാവാം അല്ലെ?

സ്വപ്നം ഒരു പ്രഹേളിക ആയിരുന്നു ആദ്യമൊക്കെ, ഓഫീസ്‌മുറിയിലെ ഒരു സരസമായ സംഭാഷണത്തില്‍ നിന്നോ, ഞാന്‍ മനസ്സില്‍ രൂപപെടുത്തി എടുത്ത തിരക്കേറിയ ഒരു അമേരിക്കന്‍ തെരുവില്‍നിന്നോ തുടങ്ങി, അതിനോട് യാതൊരു ബന്ധവും ഇല്ലാത്ത വേറൊരു രംഗത്തില്‍ നിന്ന് ഒരു നിമിഷാര്‍ധത്തില്‍ ഫാന്‍ കറങ്ങുന്ന കാഴ്ചയിലേക്ക് കണ്ണ് തുറപ്പിക്കുന്ന വിസ്മയകരമായ പ്രഹേളിക.ഒന്നുകില്‍ ഒരു ദിവസം, അല്ലെങ്കില്‍  സിനിമയില്‍  എന്ന പോലെ മൂന്നോ നാലോ കട്ട്‌ഷോട്ടുകളില്‍ മിന്നി മറയുന്ന വളര്‍ച്ചയുടെ പരിണാമങ്ങള്‍,  അതുമല്ലെങ്കില്‍ മനസ്സില്‍ ആഗ്രഹിച്ച പെണ്‍കുട്ടിയെ ഞാന്‍ സ്വന്തമാക്കുന്ന സുന്ദര മുഹൂര്‍ത്തം. അങ്ങിനെ പല സന്ദര്‍ഭങ്ങളില്‍, പല വേഷ പകര്‍ച്ചകളില്‍ ഞാന്‍ എന്നെ തന്നെ കണ്ടു കൊണ്ടിരുന്നു. പലതില്‍ നിന്നും ഒരു രംഗമോ ഒരു സംഭാഷണമോ ചിലപ്പോള്‍ മനസ്സില്‍ തട്ടി നിന്ന ഒരു വാക്കോ മാത്രം ആയിരിക്കും യാഥാര്‍ത്യത്തിലേക്ക് മടങ്ങി എത്തുമ്പോള്‍ അവശേഷിക്കുക. മറ്റു രംഗങ്ങള്‍ എല്ലാം മനസ്സിന്‍റെ അടിത്തട്ടിലേക്ക് അമര്‍ന്നു പോകും. അതേ രംഗങ്ങള്‍ മറ്റൊരു സ്വപ്നത്തില്‍ കാണുമ്പോള്‍ തോന്നിയേക്കാവുന്ന ആവര്‍ത്തന വിരസത ഒഴിവാക്കാന്‍ മനസ്സ് തന്നെ കണ്ടെത്തിയ ഒരു വിദ്യ ആവാം ഈ  ഒളിച്ചുകളി.

കണ്ണ് തുറന്നു ലോകത്തെ നോക്കുമ്പോള്‍ യാഥാര്‍ത്യവും,  കണ്ണ് അടച്ചു മനസ്സിലേക്ക് നോക്കുമ്പോള്‍ അത് സ്വപ്നവും ആകുന്നു. പക്ഷേ ഏതാണ് സ്വപ്നം ഏതാണ് യാഥാര്‍ത്യം എന്ന് തീര്‍ത്ത്‌ പറയാന്‍ പറ്റുന്നില്ല. സ്വപ്നത്തിലെ ഞാന്‍ ആണ് യാഥാര്‍ത്ഥ്യം എങ്കിലോ എന്ന് പലപ്പോഴും ചിന്തിച്ചിട്ടുണ്ട്.

ഏറെ നേരത്തെ ഗാഡമായ നിദ്രയൊന്നും വേണ്ടിയിരുന്നില്ല എന്റെ സ്വപ്നങ്ങള്‍ക്ക് കടന്നുവരാന്‍ . യാത്ര ചെയ്യുമ്പോള്‍ എന്നെ തലോടി പോകുന്ന കാറ്റേറ്റു ഒന്ന് കണ്ണടക്കുമ്പോള്‍ വരെ അതിനു കടന്നു വരാന്‍ ഒരു മടിയും ഉണ്ടായിരുന്നില്ല. സ്വപ്നങ്ങള്‍ക്ക് എന്നോടുള്ള ഈ പ്രേമം മനസിലാക്കിയപ്പോള്‍ അതിനെ തിരിച്ചും പ്രണയിക്കാന്‍ ശ്രമിച്ചു തുടങ്ങി. അങ്ങനെയാണ് പൊട്ടും പൊടിയും പോലെ കിട്ടുന്ന സ്വപ്നങ്ങളുടെ കഷ്ണങ്ങള്‍ പെറുക്കി വയ്ക്കാന്‍ തുടങ്ങിയത്. പലപ്പോഴും അതികഠിനമായ ഒരു മാനസിക പ്രയത്നം തന്നെ ആയിരുന്നു അത്. ഒരു കണിക പോലും വിട്ടു തരാന്‍ എന്‍റെ മനസ്സ് തയ്യാറായില്ല. എന്‍റെ സ്വന്തം സ്വപ്‌നങ്ങള്‍ എനിക്ക് നിഷേധിക്കുന്നതില്‍ എന്‍റെ മനസ്സിനോട് തന്നെ വെറുപ്പ്‌ തോന്നിയിട്ടുണ്ട് പലപ്പോഴും. പലപ്പോഴായി ലഭിച്ച പൊന്‍തരികള്‍ അളുക്കുകളില്‍ ആക്കി സൂക്ഷിച്ചു വച്ചു ഞാന്‍ . മുഴുമിക്കാത്ത സ്വപ്നങ്ങളുള്ള അളുക്കുകളുടെ എണ്ണം നാള്‍ക്കു നാള്‍ വര്‍ദ്ധിച്ചു വന്നു.

ഏറെ നാളുകള്‍ക്ക് ശേഷം ആണ് ആ പ്രിത്യേകത എന്‍റെ  ശ്രദ്ധയില്‍പെട്ടത്. അക്കാര്യം എന്നെ വളരെ അധികം അദ്ഭുതപെടുത്തുകയും ചെയ്തു. എന്‍റെ സ്വപ്നങ്ങളിള്‍ ഒന്ന് പോലും ദു:സ്വപ്‌നങ്ങള്‍ ഇല്ല എന്നതായിരുന്നു ആ കാര്യം. അത് ഒരു തിരിച്ചറിവായിരുന്നു. സന്തോഷത്തേക്കാള്‍ ഏറെ സന്താപമാണ്  ആ തിരിച്ചറിവ് എനിക്ക് നല്‍കിയത്. എന്റെ സ്വപ്ന ശേഖരത്തില്‍ ഒരു ദു:സ്വപ്നം പോലും ഇല്ല എന്നത് ഒരു പോരായ്മ ആയിട്ടാണ് എനിക്ക് തോന്നിയത്.ഒരു ദുസ്വപ്നം കാണാന്‍ ഞാന്‍ കൊതിച്ചിരുന്നു അക്കാലത്തൊക്കെ. നല്ല സ്വപ്‌നങ്ങള്‍ കാണുന്നതിനു എന്ത് ചെയ്യണം എന്നറിയാത്തത് പോലെ ദു:സ്വപ്‌നങ്ങള്‍ കാണാനും എന്ത് ചെയ്യണം എന്നെനിക്കറിയില്ലായിരുന്നു. ഒരു പക്ഷെ ഈ അഞ്ജത കൊണ്ട് ആയിരിക്കാം എനിക്ക് നല്ല സ്വപ്‌നങ്ങള്‍ മാത്രം കാണാന്‍ സാധിച്ചത് എന്നെനിക്കിപ്പോള്‍ തോന്നുന്നു. 

ഓരോ മയക്കത്തിനു ശേഷവും മനസ്സിനോടുള്ള പോരാട്ടത്തില്‍ പൂര്‍ണമായ വിജയം എനിക്ക് സാധ്യമല്ല എന്ന തിരിച്ചരിവുണ്ടാവാന്‍ ഏറെ നാളുകള്‍ ഏടുത്തു. ആ തിരിച്ചറിവുണ്ടാക്കിയ ആഘാതം വളരെ വലുതായിരുന്നു. മനസ്സിനോടുള്ള പ്രതികാരം എന്ന പോലെ ഏറെ നാള്‍ ഞാന്‍ ഉറങ്ങാതെയിരുന്നു.  ഉറക്കമില്ലാതിരുന്ന ശരീരത്തില്‍ കണ്ണും,  കാതും, കാലുകളും, കൈകളും എല്ലാം പരസ്പര ബന്ധമില്ലാതെ ചലിക്കാന്‍ തുടങ്ങിയപ്പോള്‍ അവിടെയും വിജയം മനസ്സിനു തന്നെ .

പരാജയം സമ്മതിക്കാന്‍ ഞാന്‍ ഒരുക്കം അല്ലായിരുന്നു. അപ്പോഴാണ്‌ മറ്റൊരു ആശയം എന്‍റെ ചിന്തയിലേക്ക് വന്നത്. പലപ്പോഴായി ലഭിച്ച കഷ്ണങ്ങള്‍ വിളക്കി ചേര്‍ത്തു ഒരു മുഴു നീള സ്വപ്നം ഉണ്ടാക്കിയാലോ?. മനസ്സിനെ വഞ്ചിക്കുന്ന ഈ പ്രക്രിയ അല്ലാതെ വേറെ ഒരു മാര്‍ഗവും അപ്പോള്‍ ഞാന്‍ കണ്ടില്ല. അങ്ങനെ ഞാന്‍ "സ്വപ്നങ്ങളുടെ നെയ്ത്തുകാരന്‍" ആയി. എന്റെ ശേഖരത്തില്‍നിന്നും ആവശ്യമുള്ളവ പാകം പോലെ എടുത്തു സുന്ദരമായ സ്വപ്‌നങ്ങള്‍ ഞാന്‍ നെയ്യാന്‍ തുടങ്ങി. 

ആയിടക്കാണ് എന്‍റെ ഒരു പഴയ ദു:ഖം ഓര്‍മ വന്നത്. ശേഖരിച്ച സ്വപ്നങ്ങളില്‍ ഒന്ന് പോലും ദു:സ്വപ്നം ഇല്ല എന്നത്. പിന്നെ അതുണ്ടാക്കാനുള്ള ശ്രമം ആയിരുന്നു. പക്ഷെ എങ്ങനെ വിളക്കി ചേര്‍ത്തിട്ടും ഞാന്‍ കണ്ട സ്വപ്‌നങ്ങളില്‍ നിന്ന് ഒരു ദു:സ്വപ്നം പോലും ഉണ്ടാക്കാന്‍ എനിക്ക് കഴിഞ്ഞില്ല. നുരഞ്ഞു പതയുന്ന മോഹഭംഗത്തിന്‍റെ കനം ഹൃദയത്തില്‍ തിങ്ങി കൂടാന്‍ തുടങ്ങി.

ഒറ്റ കണ്ണന്‍ കൊല്ലന്‍ വലിയ ചുറ്റിക കൊണ്ട്,  ഉരുകിയ ഇരുമ്പ് ദണ്ട് ആഞ്ഞടിച്ചു കൊണ്ടിരുന്നു. ഏതാനും പ്രഹരങ്ങളും ഉരുക്കലും കൊണ്ട് ആ ഇരുമ്പ് ദണ്ടിനെ ശിക്ഷിച്ചപ്പോള്‍ ഒരു മൂര്‍ച്ചയേറിയ ആയുധം രൂപപെട്ടു, കൊല്ലന്‍റെ ചുണ്ടില്‍ ദുരൂഹമായ ഒരു ചിരിയും. കണ്ണുകളില്‍ എന്ത് ഭാവമാണ് എന്നത് ഒരു കണ്ണിന്‍റെ മാത്രം ചലനങ്ങളില്‍നിന്ന് വായിച്ചെടുക്കുക ബുദ്ധിമുട്ട്. ഇരു തല മൂര്‍ച്ച ഉള്ള വാള്‍, കാരിരുമ്പില്‍കൊത്തിയ കൊടുവാള്‍, നീളമുള്ള കമ്പി പാരകള്‍ എന്നിവ അടുക്കി സൂക്ഷിച്ചിട്ടുണ്ട് അയാള്‍."
 കൊല്ലന്‍ മൂര്‍ച്ചയുള്ള ആയുധങ്ങള്‍ ഉണ്ടാക്കുന്ന പോലെ ഞാനും നല്ല സ്വപ്നങ്ങളെ ഉരുക്കി ചുറ്റിക കൊണ്ട് ആഞ്ഞടിച്ചു അവയ്ക്ക് മൂര്‍ച്ച നല്‍കി. തൊട്ടാല്‍  മുറിഞ്ഞു ചോര വരുന്ന രീതിയില്‍ അവയെ രാകി മിനുക്കി എടുത്തു.
രാപകലിന്‍റെ അധ്വാനത്തില്‍ എന്ത് തരം സ്വപ്നങ്ങളുടെയും ഒരു വലിയ ഉടമസ്ഥന്‍ ആയി ഞാന്‍ . ലോകത്തില്‍ ആര്‍ക്കും അറിയാത്ത വേല അറിയുന്നവന്‍., സ്വപ്‌നങ്ങള്‍ നെയ്‌തുണ്ടാക്കാന്‍ പഠിച്ചവന്‍ . അഹങ്കാരത്തില്‍ അഭിരമിച്ച് രാവും പകലും ഞാനെന്‍റെ സ്വപ്നങ്ങളെ താലോലിച്ചു നടന്നു. ആയിടക്കാണ് ഒരു അജ്ഞാത മനുഷ്യന്‍ എന്നെ കാണാന്‍ വന്നത്. താടിയും മുടിയും വെട്ടിയൊതുക്കി ക്ലീന്‍ഷേവ്‌കാരന്‍ ആയ ഒരുവന്‍  . വാക്ചാതുര്യം ആയിരുന്നു അവന്‍റെ സവിശേഷത. ലോകത്തില്‍ എന്തിനെ കുറിച്ചും സമര്‍ത്ഥമായി അവന്‍ സംസാരിച്ചു. എന്നെ വന്നു കണ്ട അന്ന് തന്നെ എന്തിനൊക്കെയോ കുറിച്ച് അവന്‍ സംസാരിച്ചു കൊണ്ടിരുന്നു. പ്രസന്നമായ മുഖത്തില്‍ അവന്‍ ഒളിപ്പിച്ചു വച്ച നിഗൂഡമായ ലക്ഷ്യങ്ങളെ കുറിച്ച് എനിക്കപ്പോള്‍ ബോധ്യം ഉണ്ടായിരുന്നില്ല. ചതിയന്മാര്‍ക്ക് എന്നും സുന്ദരം ആയ മുഖം ദൈവം സമ്മാനിക്കുന്നത് എന്ത് കൊണ്ടാണാവോ?

അവന്‍റെ ആവശ്യങ്ങള്‍ വലുതായിരുന്നു. ഒരിക്കല്‍ അവന്‍ തന്‍റെ സഹജമായ പുഞ്ചിരി മുഖത്ത് വരുത്തി കൊണ്ട് എന്നോട് ചോദിച്ചു
"എന്റെ സ്വപ്‌നങ്ങള്‍ അവനു വില്‍ക്കാന്‍ തയ്യാറാണോ എന്ന്" !!!. . . ഏതു ചോദ്യത്തിന് ശേഷവുമുള്ള അവന്‍റെ നിശബ്ദത ആയിരുന്നു ഏറ്റവും ദു:സഹം. രണ്ടു ഭീകരതയുടെ നടുക്ക് നമ്മളെ ഉപേക്ഷിക്കുന്ന മാന്ത്രികമായ നിശബ്ദത.

അക്കാലത്തിനടയില്‍, ഉടച്ചു വാര്‍ത്തെടുത്ത മനസ്സുമായി ഉണ്ടാക്കിയെടുത്ത സൌഹൃദത്തിനും രേഖീയമല്ലാത്ത കരാറിനും മേല്‍ ആ ചോദ്യം ഉണ്ടാക്കിയ വെല്ലുവിളി ചെറുതായിരുന്നില്ല. പക്ഷെ അതിജീവനം എന്നത് ഏതു വെല്ലുവിളിയെയും നേരിടുമ്പോള്‍ മാത്രം സാധിക്കുന്ന ഒന്നാണല്ലോ. നിശബ്ദമായ സംഘട്ടനത്തിനു  ശേഷം, അവന്‍ തൊടുത്തു വിട്ട ചോദ്യത്തിന് ഉത്തരം പറയുമ്പോള്‍ വിശ്വാസതയുടെ ചരട് പൊട്ടുക ആയിരുന്നു

ഞാന്‍ ആ കച്ചവടത്തിന് സമതം മൂളിയപ്പോള്‍ പല തവണ വഞ്ചിക്കപെട്ടപ്പോഴും കാണിച്ച അതെ നിസ്സംഗ ഭാവം കൈവിടാതെ എന്‍റെ മനസ്സ് എന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചു. കുനിഞ്ഞ ശിരസ്സുമായി അവന്‍ നടന്നകലുമ്പോള്‍ ഞാന്‍ അജ്ഞാതനുമായി ഉടമ്പടികള്‍ ഉണ്ടാക്കുക ആയിരുന്നു. ഒരിക്കലും തിരിച്ചു വരാതെ നടന്നകലാന്‍ അവനു കഴിയും എന്ന് ഞാന്‍ മനസിലാക്കിയപ്പോഴേക്കും ഉടമ്പടിയുടെ കാലാവധി അവസാനിച്ചിരുന്നു.


രാത്രി വൈകി, കറുത്ത വാവ് തന്‍റെ ശക്തി പരമാവധി കാണിച്ചു കൊണ്ടിരിക്കുന്നു. കണ്ണ് തുറന്നാലും അടച്ചാലും ഒരു കാഴ്ച തന്നെ. പൂര്‍ണമായ അന്ധകാരം. നിശ്ചലമായ ആ അന്ധകാരത്തിന് ഒന്നും സംവേദനം ചെയ്യാന്‍ കഴിഞ്ഞില്ല. മനസ്സ് നഷ്ടപെട്ട ഒരുവന് സ്വപ്‌നങ്ങള്‍ കാണാന്‍ കഴിയില്ലെന്നും, സ്വപ്‌നങ്ങള്‍ കാണാന്‍ ഇല്ലാത്തവര്‍ക്ക് ഉറങ്ങാനും കഴിയില്ലെന്നും അന്നാണ് എനിക്ക് മനസിലായത്. മീനുകളെ പോലെ കണ്പോളകള്‍ തുറന്നു വച്ച് ഉറങ്ങാന്‍ ഞാന്‍ അന്ന് മുതല്‍ പരിശീലിച്ചു തുടങ്ങി. 64 comments:

 1. Replies
  1. തേങ്ങ ഉടക്കല്‍ മാത്രമേ കണ്ടുള്ളല്ലോ ഭായ്

   Delete
 2. കൂടൂതല്‍ നാളെ വായിക്കും
  ഇന്ന് ഒന്ന് ഓടിച്ചു

  ReplyDelete
 3. വളരെ നന്നായിരിക്കുന്നു. നല്ലയെഴുത്ത്‌. അഭിനന്ദനങ്ങൾ!

  ReplyDelete
 4. സ്വപ്‌നങ്ങള്‍ സ്വപ്‌നങ്ങള്‍ തന്നെ............................

  ReplyDelete
 5. എന്‍റെ സ്വപ്നങ്ങളിള്‍ ഒന്ന് പോലും ദു:സ്വപ്‌നങ്ങള്‍ ഇല്ല എന്നതായിരുന്നു ആ കാര്യം. അത് ഒരു തിരിച്ചറിവായിരുന്നു. സന്തോഷത്തേക്കാള്‍ ഏറെ സന്താപമാണ് ആ തിരിച്ചറിവ് എനിക്ക് നല്‍കിയത്. എന്റെ സ്വപ്ന ശേഖരത്തില്‍ ഒരു ദു:സ്വപ്നം പോലും ഇല്ല എന്നത് ഒരു പോരായ്മ ആയിട്ടാണ് എനിക്ക് തോന്നിയത്.

  ഈ നുറുങ്ങു ചിന്തകള്‍ എനിക്ക് വളരെ ഇഷ്ടമായി. നല്ല എഴുത്ത്, നല്ല ചിന്തകള്‍.. അഭിനന്ദനങ്ങള്‍

  ReplyDelete
 6. കഥയും ചിന്തയും തന്നെ.
  അല്പം ഫിലോസഫിക്കലായും അനുഭവപ്പെട്ടു.
  എന്നാലും ആകെമൊത്തം കണ്ഫ്യൂഷന്‍ തീരുന്നില്ല.
  ഭാഷയും ശൈലിയും നന്നായിരിക്കുന്നു.

  ReplyDelete
 7. നല്ല രചന.
  ഇനിയും എവിടെ വരാം.
  എനെറ്റ്‌ ഹൃദയംഗമമായ ആശംസകള്‍.

  ReplyDelete
 8. നല്ല എഴുത്ത്... നല്ല സുഖമുണ്ട് വായിക്കാന്‍...

  ഇന്നലെ ഒരു ദുസ്വപ്നം കണ്ട് രാത്രി ഉറക്കെ ഒച്ചവച്ച് എണീറ്റു... അതിന്റെ ഹാങ്ങോവറില്‍ തന്നെ ഈ പോസ്റ്റ് വയിക്കുംബോള്‍ നല്ല രസം.

  ReplyDelete
 9. വളരെ ലളിതമായി പറഞ്ഞ് ഫാന്റസിയിലേക്ക് പോയി.
  (ദുസ്വപ്നം കാണാത്തവര്‍ ഭാഗ്യം ചെയ്തവര്‍..)
  കഥ നന്നായി പറഞ്ഞു

  ReplyDelete
 10. സ്വപനങ്ങളെ നിങ്ങള്‍ ..........................

  ReplyDelete
 11. എഴുതി തെളിയുക എന്ന് പറഞ്ഞാല്‍ ഇതാണ് ,വളരെ ഇഷ്ടപ്പെട്ടു ,കൂടുതലും ആ സ്വപ്ന വിവരണം ,,ആശംസകള്‍

  ReplyDelete
 12. മനോഹരമായ ഭാഷ

  ReplyDelete
 13. വായിക്കാന്‍ രസമുള്ള എഴുത്ത്..

  ReplyDelete
 14. നല്ല കഥ.വിഷയത്തിലും ശൈലിയിലുമുള്ള വിത്യസ്തതകള്‍ കഥയെ വേറിട്ടൊരു ആസ്വാദനതലത്തിലേക്ക് എത്തിക്കുന്നുണ്ട്.ആശംസകള്‍

  ReplyDelete
 15. സുന്ദരമായ ശൈലി...അതി സുന്ദരമായ ഭാഷ...ആശംസകള്‍..കൂടുതല്‍ പോരട്ടെ...ആശംസകള്‍..

  ReplyDelete
 16. സുന്ദരമായി എഴുതി. അഭിനന്ദനങ്ങൾ. ഈ വഴി കാണിച്ച സാബുവിന് നമസ്ക്കാരം.

  ReplyDelete
 17. സ്വപ്നസദൃശമായ ഭാഷ. ഒന്നുകൂടി ശ്രദ്ധിച്ചിരുന്നെങ്കില്‍ പ്രയോഗങ്ങളിലെ ചില വൈരുദ്ധ്യങ്ങള്‍ ഒഴിവാക്കാമായിരുന്നു

  ReplyDelete
 18. വളരെ നീണ്ട പോസ്റ്റ്. മടിയന്മാർക്ക് വായിക്കാൻ വിഷമം. എന്റെ പ്രിയ സുഹൃത്ത് ശ്രീ. സാബുവാണ് ശുപാർശ ചെയ്തത്. എന്തായാലും നാളെ വായിക്കും.

  ReplyDelete
 19. നന്നായി എഴുതി. ആശംസകള്‍!

  ReplyDelete
 20. സ്വപ്നങ്ങളെ തിരിച്ചറിഞ്ഞ് ഈ സിവിൽ എഞ്ചിനീയയർ ഫാന്റസിയും,ഫിലോസഫിയും ചാലിച്ച് ചേർത്താണല്ലോ ഒരു കഥയുടെ വീടുണ്ടാക്കിയിരിക്കുന്നത്...!
  കഥാവീടിന്റെ ബ്ലൂപ്രിന്റും,പ്ലാനുമെല്ലാം മികച്ചുതന്നെ കേട്ടൊ ഭായ്.

  അഭിനന്ദനങ്ങൾ...

  ReplyDelete
 21. നല്ല ഭാഷ.. പ്രയോഗങ്ങളും സമ്പന്നം ...

  ReplyDelete
 22. ശ്രീ..
  സ്വപ്‌നങ്ങള്‍ കൊണ്ടൊരു കഥപറഞ്ഞ രീതി എന്നെ അല്ഭുടപ്പെടുത്തി.
  വളരെ മനോഹരമായിരിക്കുന്നു. ഏറെ വെത്യസ്തവും.

  ReplyDelete
 23. ഈ നല്ല വായനക്ക് അഭിനന്ദനങ്ങള്‍..ആശംസകള്‍..

  ReplyDelete
 24. വളരെ നല്ല രചന. അവിടിവിടെയായി അക്ഷരത്തെറ്റുകളുടെ കല്ലുകടി (സോഫ്റ്റ്‌വെയര്‍ പ്രോബ്ലെം ആണ്).

  വളരെ സുക്ഷ്മമായ നിരീക്ഷണം.ജീവിതത്തിലെ ശ്രദ്ധിക്കാന്‍ മറന്നു പോകുന്ന സന്ദര്‍ഭങ്ങള്‍, അവ ശ്രദ്ധിച്ചാല്‍ എത്ര സുന്ദരമാണ് എന്ന് കാണിച്ചിരിക്കുന്നു. ചിലടത്ത് സെന്‍ ചിന്താഗതി തോന്നുന്നു (ഒരു പക്ഷെ എന്‍റെ തോന്നല്‍ മാത്രമായിരിക്കാം).

  ആകെമൊത്തം 'അടിപൊളി' സാധനം. ഇനിയും എഴുതു. തീര്‍ച്ചയായും പ്രൊഫൈലില്‍ പറഞ്ഞ 'അഹങ്കരിക്കാനുള്ള അവസരം' അത് തരും.

  ReplyDelete
 25. നല്ലൊരു രചന... കേവലം ഒരു കഥയെന്നു പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല...അതിലുമപ്പുറം എന്തൊക്കെയോ ആണ്...

  അഭിനന്ദനങ്ങള്‍.....

  എനിക്കും സ്വപ്നം മേല്‍ പറഞ്ഞത് പോലെയോക്കെയാണ്... അത് കൊണ്ട് തന്നെ ഞാന്‍ കരുതുന്നു സ്വപ്നം എല്ലാര്ക്കും ഇങ്ങനെയോക്കെയാനെന്നു... എത്ര ഓര്‍ക്കാന്‍ ശ്രമിച്ചാലും ഓര്‍മയില്‍ ഒന്നുമുണ്ടാകില്ല...ഈ കഴിഞ്ഞ ദിവസം ഒരു സംഭവം ഉണ്ടായി... നല്ലൊരു കഥെഴുതുന്നതായി സ്വപ്നം കണ്ട ഞാന്‍ എത്ര ശ്രമിച്ചിട്ടും ഓര്‍ക്കാന്‍ കഴിഞ്ഞില്ല...വളരെ വിഷമം തോന്നിയ ദിവസം... സ്വപ്നം കാണല്‍ വളരെ അപൂര്‍വമാണ്... ബ്ലോഗ്ഗ് എന്നാ ചിന്ത തലയില്‍ നിറഞ്ഞത് കൊണ്ടായിരിക്കണം അത്തരം ഒരു സ്വപ്നം...

  ReplyDelete
 26. എന്ജിനീയരെ ,..നന്നായിട്ടുണ്ട് .. വ്യത്യസ്തം ..ആശംസകള്‍

  ReplyDelete
 27. നല്ല ശൈലി .....എഴുത്ത് തുടരുക എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി

  ReplyDelete
 28. സ്വപ്‌നങ്ങള്‍ കാണാന്‍ ഇല്ലാത്തവര്‍ക്ക് ഉറങ്ങാനും കഴിയില്ലെന്നും അന്നാണ് എനിക്ക് മനസിലായത്.

  സ്വപ്നമില്ലാതെ എന്ത് ഉറക്കം ,, ഉറക്കമില്ലാതെ എന്ത് ഉണര്‍ച്ച ?

  മനോഹരം

  ReplyDelete
 29. മുപ്പത്തി മൂന്നു പേര്‍ക്കും പ്രിത്യേകം നന്ദി പറയുക എന്നത് ശ്രമകരം ആയ ഒരു പ്രവര്‍ത്തി ആണ്. . . അവരവരുടെ ബ്ലോഗ്‌ പോസ്റ്റുകളില്‍ ആസ്വാദന കമന്റുകള്‍ ആയി ആ നന്ദി സമയാ സമയത്ത് കിട്ടുന്നതായിരിക്കും. . . .വായിക്കുക, എഴുതുക, അഭിപ്രായം പറയുക. . നമ്മള്‍ ബ്ലോഗ്ഗെര്സിന്റെ ജോലി അതാണല്ലോ???!!
  പ്രിത്യേക നന്ദി പറയാന്‍ ഒരു ആളുണ്ട്. . സാബു ഏട്ടന്‍. . അദ്ദേഹം അയച്ച ഗ്രൂപ്പ്‌ മെയിലില്‍ നിന്നാണ് ഇത്രയധികം ആളുകള്‍ ഇവിടെ വന്നത് എന്നെനിക്കറിയാം. . . ഇനിയും വരിക എല്ലാരും. . എല്ലാവര്ക്കും ഒരിക്കല്‍ കൂടി നന്ദി. .

  ReplyDelete
 30. സ്വപ്നങ്ങളൊക്കെയും പങ്കു വക്കാം...
  നന്നായിരിക്കുന്നു.

  ഞാൻ സ്വപ്നങ്ങളേ കാണാറില്ല..
  അതോ, മറന്നു പോകുന്നതോ.
  അറിയില്ല.

  ReplyDelete
 31. ശ്രീയുടെ ഏറ്റവും മികച്ച (ഇതുവരെ) പോസ്റ്റ് എന്ന് നിസ്സംശയം പറയാം! ഭാഷയും, ശൈലിയും ഒരുപാട് പുരോഗമിച്ചിരിയ്ക്കുന്നു. പിന്നെ എനിയ്ക്ക് തോന്നിയത്, ഇത് വളരെ സമയം എടുത്ത് ചിട്ടപ്പെടുത്തിയ ശ്രീയുടെ ആദ്യത്തെ പോസ്റ്റ് ആണെന്നാണു.

  ഒപ്പം തന്നെ പറയട്ടെ, പ്രമേയം എന്റെ റെയ്ഞ്ചിനപ്പുറമായിരുന്നു. അത്ര ദഹിച്ചില്ലെന്ന ചുരുക്കം. (അത് എന്റെ മാത്രം പരിമിതിയാണു.)

  എഴുത്തിനെ സീരിയസ് ആയി സമീപിയ്ക്കുന്നതിൽ സന്തോഷം!

  ReplyDelete
 32. സുന്ദരസ്വപ്നങ്ങള്‍ മാത്രം തരുന്ന മയക്കം അതുമൊരു സ്വപ്നമല്ലേ.........

  ReplyDelete
 33. "മനസ്സ് നഷ്ടപെട്ട ഒരുവന് സ്വപ്‌നങ്ങള്‍ കാണാന്‍ കഴിയില്ലെന്നും, സ്വപ്‌നങ്ങള്‍ കാണാന്‍ ഇല്ലാത്തവര്‍ക്ക് ഉറങ്ങാനും കഴിയില്ലെന്നും അന്നാണ് എനിക്ക് മനസിലായത്"
  മനോഹരം.
  ഇതിലേക്ക് നയിച്ച സാബുവിന് നന്ദി

  ReplyDelete
 34. നന്നായിരിക്കുന്നു.
  സന്തോഷം. :-)
  എഴുത്ത് തുടരുക

  ReplyDelete
 35. എന്റെ കഥ എന്ന സങ്കല്‍പം പോലെ അല്ല ഇത് .. വേറെ ഒരു തലത്തില്‍ നിന്നാണ് താങ്കള്‍ കഥ എഴുതുന്നത്‌ ... പക്ഷെ എഴുത്തിന്റെ ശൈലി മനോഹരമായി എന്ന് പറയാന്‍ ആഗ്രഹിക്കുന്നു ... മനസ്സിലാക്കേണ്ട കാര്യങ്ങള്‍ മനസ്സിലാക്കാന്‍ കഴിയുന്നുണ്ട് എന്നാല്‍ ഒളിപ്പിച്ചു വെക്കേണ്ടത് ഒളിപ്പിച്ചും വച്ചിരിക്കുന്നു ....കൂടുതല്‍ കാട് കയറാതെ ചിന്തിച്ചാല്‍ താങ്കള്‍ കഥയുടെ പ്രമേയം എളുപ്പം മനസ്സിലക്കവുന്നത്തെ ഉള്ളു എന്നതാണ് സത്യം ... ആശംസകള്‍ .....

  ReplyDelete
 36. വളരെ നല്ല എഴുത്ത്. മനസ്സില്‍ വിചാരിച്ചത് എഴുതിവരുമ്പോള്‍ ചിലപ്പോള്‍ തീവ്രത നഷ്ടപ്പെട്ടേക്കാം, എന്തായാലും അതിവിടെ സംഭ്സവിച്ചിട്ടില്ല

  ReplyDelete
 37. മനോഹരമായി എഴുതി. ഒരു സ്വപ്‌നം പോലെ ...
  അഭിനന്ദനങ്ങള്‍

  ReplyDelete
 38. 'വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍' എന്ന് കേട്ടിട്ടുണ്ട്. ആ ആശയം വളരെ മനോഹരമായ ഭാഷയില്‍ കോര്‍ത്തെടുത്തു്‌ വശ്യമായ ഒരു കഥയാക്കി ഒരുക്കിയെടുത്ത കഥാകാരന്‌ ആശംസകള്‍..
  നല്ല കഥ.
  പാലക്കാടാണല്ലെ? ഇവിടെ എവിടാ? [അല്ലേലും പാലക്കാട്ട്കാര് എഴുതിയാല്‍ മോശം വരൂല്ലാ ല്ലെ?]

  ReplyDelete
  Replies
  1. vadakkencherry anu suhruthe nammude sthalam!!!

   alathur-->vadakkenchery

   Delete
 39. ശ്രീജിത്തിന്റെ ബ്ലോഗിലെ മിക്കവാറും എല്ലാ രചനകളും ഞാന്‍ വായിച്ചിട്ടുണ്ട്... പുതിയ കഥയുടെ ക്രാഫ്റ്റ് അവയില്‍ നിന്നൊക്കെ വ്യത്യസ്ഥത പുലര്‍ത്തുന്നു എന്നു പൂര്‍ണമായും പറയാന്‍ വയ്യ... തന്റെ എഴുത്ത് പരീക്ഷണങ്ങളിലൂടെ ക്രമാനുഗതമായി വളര്‍ത്തിക്കൊണ്ടുവന്ന ശൈലീരൂപങ്ങളിലേക്ക് എഴുത്തുകാരന്‍ പതിയെ നടന്നടുക്കുന്നതിന്റെ ലക്ഷണങ്ങളാണ് ഈ കഥയില്‍ പ്രദര്‍ശിപ്പിക്കുന്നത് എന്നാണ് ഞാന്‍ പറയുക... എഴുത്തിന്റെ പരമ്പരാഗതമായ രീതിശാസ്ത്രങ്ങളെ കുടഞ്ഞെറിഞ്ഞ് പുതുവഴികള്‍ തേടുന്നുണ്ട് താങ്കളിലെ എഴുത്തുകാരന്‍.... ഇവിടെ അനുവാചക പക്ഷത്തുനിന്നുള്ള സ്വീകാര്യതയോ അസ്വീകാര്യതയോ താങ്കളെ ഒട്ടും അലട്ടുന്നില്ല... എഴുത്തും, അതിനോട് പുലര്‍ത്തുന്ന ആത്മാര്‍ത്ഥതയും മാത്രം താങ്കള്‍ ലക്ഷ്യമിടുന്നു... എഴുത്തിടങ്ങളില്‍ തന്റെതു മാത്രമായ അടയാളം രേഖപ്പെടുത്താന്‍ പരിശ്രമിക്കുന്നു... ഈ സമീപനം അഭിനന്ദനാര്‍ഹമാണ്...

  ഇനി കഥയിലേക്ക് -ഓരോ വായനയിലും കഥയുടെ ഗതി കൂടുതല്‍ തെളിഞ്ഞു വരുന്നതായാണ് അനുഭവപ്പെട്ടത് ... അവതരണത്തിലും കഥാപാത്രത്തിന്റെ ചിന്താസരണികളിലും ഒരു ഗണിതയുക്തി ഇവിടെ വായിച്ചെടുക്കാം... ഒരു ഗണിതതത്വം അവതരിപ്പിക്കുന്ന അടുക്കും ചിട്ടയും തുടര്‍ച്ചയും കൃത്യതയും അറിഞ്ഞോ അറിയാതെയോ ഇവിടെ കടന്നു വരുന്നതായി എനിക്കു തോന്നി... കൂടുതല്‍ ഇടപഴകുന്ന മേഖലകള്‍ ഇന്‍ഡയറക്ട് ആയി എഴുത്തിനെ സ്വാധീനിക്കുന്നതിന്റെ പ്രകടമായ രൂപമാതൃകയാണത്... -ശ്രീകുമാരന്‍ തമ്പിയുടെ ഗാനങ്ങളിലും, ആനന്ദിന്റെ രചനകളിലുമൊക്കെ ഗണിതയുക്തികള്‍ പോലുള്ള രൂപഭദ്രത കാണാമെന്ന് ഞാന്‍ മുമ്പൊരിക്കല്‍ വായിച്ചിട്ടുണ്ട്...

  കഥയിലേക്ക് - ഇവിടെ അമൂര്‍ത്തമായ സ്വപ്നാനുഭവങ്ങളും അത് വ്യക്തിബോധത്തില്‍ സൃഷ്ടിക്കുന്ന സംത്രാസങ്ങളുമാണ് താങ്കള്‍ക്ക് വിഷയീഭവിക്കുന്നത്... പാളിച്ചകള്‍ പറ്റുവാന്‍ ഏറെ സാദ്ധ്യതകളുള്ള ഒരു മേഖലയാണിത്... എന്നിട്ടും അനുയോജ്യമായ ഒരു ഭാഷ കണ്ടെത്തി താങ്കള്‍ സധൈര്യം മുന്നോട്ടുപോയി . വൈയക്തികമായ മനോവ്യാപാരങ്ങളുടെ സങ്കീര്‍ണതകള്‍ കഥയിലേക്ക് സന്നിവേശിപ്പിക്കുമ്പോള്‍ എഴുതിത്തെളിഞ്ഞ എഴുത്തുകാര്‍ പോലും പതറിപ്പോവുന്നത് കാണാം... ഇവിടെ അത്തരം വെല്ലുവിളികള്‍ ഏറ്റെടുക്കാനും ഒട്ടും പതറാതെ പൂര്‍ത്തീകരിക്കാനും തുടക്കക്കാരനായ ശ്രീജിത്ത് കാണിച്ച ആര്‍ജവം എന്നെ അത്ഭുതപ്പെടുത്തുന്നു...

  ശ്രീജിത്തില്‍ നിന്ന് കൂടുതല്‍ കൂടുതല്‍ മികവാര്‍ന്ന രചനകള്‍ പുറത്തുവരട്ടെ എന്ന പ്രാര്‍ത്ഥനകളോടെ....

  ReplyDelete
 40. വരാന്‍ വൈകിപ്പോയി... എഴുത്ത് മനോഹരമായിയിരിക്കുന്നു ശ്രീജിത്ത്‌.. ആശംസകള്‍...

  ReplyDelete
 41. നല്ലയെഴുത്ത്‌. അഭിനന്ദനങ്ങൾ!

  ReplyDelete
 42. oru swapana lokathu poyi vannathu pole.
  kadhayude vijayam aavaam ..abhinadnangal...

  ReplyDelete
 43. നല്ല രചന, എഴുത്ത് മനോഹരമായിയിരിക്കുന്നു.
  ആശംസകള്‍.

  ReplyDelete
 44. നല്ല വഴക്കമുള്ള എഴുത്ത്........കൊള്ളാം!!!

  ReplyDelete
 45. ശ്രീജിത്ത്‌, കുഴപ്പമില്ലാതെ എഴുതി, എഴുതാനുള്ള കഴുവുണ്‌ട്‌. ഒരു സ്വപ്നാടകന്‌റെ മനസ്സ്‌ വരച്ചു കാട്ടുന്നതില്‍ വിജയിച്ചിട്ടുണ്‌ട്‌. അവസാനഭാഗത്ത്‌ ഒരവ്യക്തത നില നില്‍ക്കുന്നുണ്‌ട്‌ എന്നത്‌ പോരായ്മയാണ്‌, ബാക്കിയെല്ലാം തൃപ്തികരം.

  ReplyDelete
 46. അഭിനന്ദനങ്ങൾ!!!

  ReplyDelete
 47. നല്ല എഴുത്ത്. മനസ്സിരുത്തി വായിക്കേണ്ടി വന്നു, അല്ല വായിപ്പിച്ചു. അതാണ് എഴുത്തുകാരന്റെ വിജയം.

  ReplyDelete
 48. ഈ കഥ ഇന്ന് ഒന്ന്‍ കൂടി വായിച്ചു. സ്വപ്നത്തിന്റെ മായിക ലോകം യഥാര്‍ത്ഥ ലോകത്തെന്ന പോലെ വരച്ചിട്ടിരിക്കുന്നു. മനോഹരം

  ReplyDelete
 49. സ്വപ്നങ്ങളെ സ്നേഹിക്കുന്ന എനിക്ക് സ്വപ്നത്തെ പറ്റിയുള്ള ഈ പോസ്റ്റ് ഇഷ്ടപെട്ടു

  ReplyDelete
 50. പ്രിയപ്പെട്ട സുഹൃത്തേ,
  മനോഹരമായ ഭാവന...വരികള്‍...എഴുത്ത്...!
  അഭിനന്ദനങ്ങള്‍..
  ഇനിയും എഴുതണം.
  സസ്നേഹം,
  അനു

  ReplyDelete
 51. നല്ല ഭാവന, നല്ല എഴുത്ത്..
  അഭിനന്ദനങ്ങള്‍......

  ReplyDelete
 52. svapnam veru moru svapnam svapnam.....,svapnangal svapnagal svapnagale ningal svapna kumarikalalo..........!!!!!!.palappozhum njanorkkum enikku priyappettavare onnu kanan .Orkkapurathe varoo. chilappo thalayundavilla enkilulum mikkappozhum shabdangalkko pravarthikalkko onnum thanne jeevitha yadharthyangalumayi poruthakedu undaavarilla.njhaan kooduthal parayunnilla .unrnnirunnuu perkkiyedukkunnava adukkicherkkunnva vayikkaan dharaalam vaayankkaar kanum .ezhuthoo viindum viindum ezhuthoo........ vayikkam.

  ReplyDelete
 53. കൊല്ലന്‍ മൂര്‍ച്ചയുള്ള ആയുധങ്ങള്‍ ഉണ്ടാക്കുന്ന പോലെ ഞാനും നല്ല സ്വപ്നങ്ങളെ ഉരുക്കി ചുറ്റിക കൊണ്ട് ആഞ്ഞടിച്ചു അവയ്ക്ക് മൂര്‍ച്ച നല്‍കി. തൊട്ടാല്‍ മുറിഞ്ഞു ചോര വരുന്ന രീതിയില്‍ അവയെ രാകി മിനുക്കി എടുത്തു.

  ഞാൻ വരാൻ വല്ലാതെ വൈകിപ്പോയി. ക്ഷമിക്കുക.
  വീണ്ടും ഉയര്‍ന്നു പൊങ്ങിയ ചിന്തകളില്‍ ചെറിയൊരു പുല്‍പ്പരപ്പില്‍ ഒരു സുന്ദരിയായ സ്ത്രീയോടൊപ്പം വെളുത്ത പെയിന്റടിച്ച ഒരു ബെഞ്ചില്‍ ഇരിക്കുകയായിരുന്നു ഞാന്‍. . രണ്ടു കുട്ടികള്‍ പുല്‍പരപ്പിനു നടുക്കുണ്ടാക്കിയ ക്രിത്രിമ കുളത്തിലേക്ക് കല്ലുകള്‍ എറിയുകയും ബഹളം ഉണ്ടാക്കി കൊണ്ട് ചുറ്റും ഓടുകയും ചെയ്യുന്നുണ്ട്. അവള്‍ എന്റെ മടിയില്‍ തല ചായ്ച്ചു കിടക്കാന്‍ ഒരുങ്ങി.
  പതുപതുത്ത പരുത്തി കിടക്കയും മൃദുവായ പുതപ്പും, എസീ യന്ത്രം പുറത്തു വിടുന്ന തണുപ്പും. അവളുടെ ചൂട് പറ്റി കിടക്കാന്‍ നല്ല സുഖം ആയിരുന്നു.

  തെറ്റ് തിരുത്താനൊന്നും ഞാനാളല്ല. പക്ഷെ ഒരു നിരീക്ഷണം പറയാം. ഇതിലേ ആദ്യപാരഗ്രാഫിൽ അല്ല് എന്റെ മടിയിൽ കിടന്നുറങ്ങി ന്നാ പറയുന്നേ. പിന്നെ അവളുടെ ചൂട് പറ്റി കിടക്കാൻ.....എന്ന് പറഞ്ഞ് തുടരുന്നത്,നേരെ തിരിച്ചാ. യ്ക്ക് തെറ്റിയതാവാം ഒറ്റ വായനയിൽ കണ്ടതാ ട്ടോ ശ്രീജൂ. ആശംസകൾ.

  ReplyDelete
  Replies
  1. മനേഷ്, രണ്ടും രണ്ടും ഒരു സ്വപത്തിന്റെ രണ്ടു ഭാഗങ്ങള്‍ ആണ്, ശ്രദ്ധിചിട്ടുണ്ടോ എന്നറിയില്ല, ബന്ധമില്ലാതെ ഒരു രംഗത്തില്‍ നിന്ന് മറ്റൊരു രംഗത്തിലെക്ക് പോകും

   Delete
 54. വളരെ നല്ല ഒരു ഭാഷ ശൈലി കൊണ്ട്, സ്വപ്നങ്ങള്‍ക്ക് നിറം കൊടുത്ത ഒരു ചിത്രകാരനാണ് താങ്കള്‍..സ്വപ്‌നങ്ങള്‍ ഓരോ വ്യക്തികളിലും ഓരോ കഥകള്‍ പോലെ വ്യത്യസ്തമാണ്. താങ്കളുടെ രചനയില്‍ ഒരിടത്ത് പോലും കനത്ത നിഗൂഡതകള്‍ തിക്കും തിരക്കും കൂട്ടിയ ഒരു സ്വപ്നത്തെ കുറിച്ചും പറഞ്ഞു കേട്ടില്ല എന്നത് എന്നെ കൂടുതല്‍ ചിന്താവിഷ്ടനാക്കുന്നു. എങ്കില്‍ പോലും, എനിക്ക് താങ്കളുടെ സ്വപ്നത്തിന്‍റെ ഭാഷ്യത്തെ ശ്രവിക്കാന്‍ സാധിച്ചു.

  അഭിനന്ദനങ്ങള്‍ ...ആശംസകള്‍..വീണ്ടും കാണാം..

  ReplyDelete
 55. അറിഞ്ഞുകൊണ്ട് തന്നെ അതിജീവനത്തിനുവേണ്ടി ഏറ്റവും വലിയ സന്തോഷം(മനസ്സ) വില്‍ക്കുമ്പോള്‍ അത് വാങ്ങുന്നവനും, നഷ്ടപ്പെടുന്നതിന്റെ വേവലാധികളും എല്ലാം സ്വപ്‌നങ്ങള്‍ വിരിയിച്ച് നില്‍ക്കുന്നു.
  തന്റെതായത്‌ നഷ്ടപ്പെടുത്തി അന്ധകാരം നിറക്കുന്ന മനസ്സ്‌ ഇരുട്ടും വെളിച്ചവും ഒരുപോലെ സ്വീകരിക്കപ്പെടുമ്പോള്‍ കണ്ണടക്കാതെ ജീവിക്കേണ്ടി വരുന്ന സ്വയം വരുത്തുന്ന അവസ്ഥ...
  വളരെ ഇഷ്ടപ്പെട്ടു എല്ലാംകൊണ്ടും.
  ആദ്യമായാണ്‌ ഞാന്‍ ഇവിടെ എന്ന് തോന്നുന്നു.
  കാണാം.

  ReplyDelete

വല്ലതും പറഞ്ഞിട്ട് പോകൂന്നെ