Wednesday, November 16, 2011

ആവര്‍ത്തനം

   "അടുത്ത സ്റ്റോപ്പില്‍ ഇറങ്ങിക്കോണം, രാത്രി ആയതോണ്ട് വഴിയില്‍ ഇറക്കി വിടുന്നില്ല, കയറിയപ്പോഴുള്ള പരുങ്ങല്‍ കണ്ടപ്പോഴെ എനിക്ക് തോന്നിയതാ"

            ഉറങ്ങാതിരുന്ന കുറച്ചു പേര്‍ മുന്നില്‍ നിന്ന് തിരിഞ്ഞു നോക്കി. ഞാന്‍ അപ്പോഴും എന്റെ ഷര്‍ട്ടിലും പാന്ടിലും കീശയില്‍ തപ്പുകയായിരുന്നു. എനിക്കുറപ്പാണ് അത് ആരെങ്കിലും എടുത്തതാണെന്ന്. ബസ്സില്‍ അകെ ഉള്ള 10-15 പേരെ സംശയിക്കാനും വയ്യ. 

           ഇറങ്ങി നിന്നപോള്‍ ഒരു വലിയ ശബ്ദത്തോടെ ആ വാതില്‍ അടഞ്ഞു, കണ്ണില്‍ തറക്കുന്ന സോഡിയം ലാമ്പിന്‍റെ വെളിച്ചത്തിന്‍റെ ഇടയിലേക്ക് ഇറങ്ങി നിന്നപ്പോള്‍ ഒന്ന് ചിരിക്കുക പോലും ചെയ്യാതെ ഒരു വലിയ ശബ്ദത്തോട് കൂടി വാതിലടച്ച് കണ്ടക്റ്റര്‍ ഡ്രൈവറോഡു ബസ്സെടുക്കാന്‍ ആജ്ഞ നല്‍കി.

       ഒന്ന് കൂടി ഉറപ്പു വരുത്താന്‍ എന്റെ കൈയില്‍ ഉള്ള കവറില്‍ തപ്പി നോക്കി, കുറച്ചു സര്‍ട്ടിഫിക്കറ്റിന്റെ കോപ്പി മാത്രം. ഇക്കണ്ട കാലങ്ങള്‍ ഗുണിച്ചും ഹരിച്ചും പഠിച്ചത് പേപ്പറില്‍ എഴുതി സാക്ഷ്യപെടുത്തിയത്.

       ഒരുപാട് അവശ ദേഹങ്ങള്‍ അടുത്തടുത്തായി കിടക്കുന്നുണ്ട്, ചിലതില്‍ നിന്നും ചില മൂളലുകളും ഞരക്കങ്ങളും കേള്‍ക്കാം. പഴകി കീറിയ കമ്പിളി പുതപ്പിനുള്ളില്‍ മൂടിയ ശരീരങ്ങള്‍ സുഖമായുറങ്ങുന്നു. അവരെ കൊതുക് കടിക്കാറില്ല. അവരുടെ രക്തത്തിനു എച്ചിലിന്റെ രുചി ആയത് കൊണ്ടായിരിക്കും. ബസ്‌സ്റ്റാന്റിന്റെ മുന്നിലേക്ക്‌ ധാരാളം ആളുകളും കടകളും ഉണ്ട്, പക്ഷെ അവിടെ പോയില്ല. പിന്‍ഭാഗത്തെക്ക് വന്നപ്പോള്‍ ആണ് ഈ കാഴ്ചകള്‍. മുന്നിലേക്ക്‌ ചെന്നാല്‍ പല കടകളില്‍ നിരത്തി വച്ചിട്ടുള്ള കൂള്‍ ഡ്രിങ്ക്സും പലഹാരങ്ങളും ഉണ്ടാവും. വിശപ്പ്‌ അസഹനീയനമായിട്ടുണ്ട്. അതൊന്നും മേടിക്കാന്‍ തന്‍റെ കൈയില്‍ പണമില്ലല്ലോ?. 

            ഇവിടെ അധികം നേരം നില്‍ക്കുക സാധ്യമല്ല. ഓടയില്‍ നിന്നുള്ള ദുര്‍ഗന്ധം തന്നെ അസഹനീയം. ബാത്റൂമില്‍ നിന്നും വമിക്കുന്നതു വേറെ.

         വെളിച്ചത്തിലേക്ക് നീങ്ങി നില്‍ക്കാം എന്തായാലും എന്ന് തീരുമാനിച്ചു. വലിയ നഗരം ആയത് കൊണ്ട് ഒരുപാട് ബസ്സുകള്‍ വരുന്നുണ്ട്. എല്ലാത്തിലും ഭയങ്കര തിരക്ക്. ഹെഡ്‌ലൈറ്റിന്റെയും, സോഡിയം ലാംബിന്റെയും, കടകളിലെ CFL ബള്‍ബുകളുടെയും വെളിച്ചം തിങ്ങിനിറഞ്ഞു സൂര്യന്‍റെ നേരെ നോക്കുന്നതിനേക്കാള്‍ കഠിനം ആണ്.

        അങ്ങോട്ടും ഇങ്ങോട്ടും വെറുതെ കുറച്ചു നടന്നു . ചൂടുള്ള കാപ്പിയുടെയും ചായയുടെയും മണം, ചില്ലരമാലക്കുള്ളില്‍ കേക്കും പഴംപൊരിയും അതിന്റെ രുചി വിളിച്ചറിയിച്ചു കൊണ്ട് കിടക്കുന്നു. 

ഞാന്‍ ശ്രദ്ധിക്കാതിരിക്കാന്‍ നോക്കി, പക്ഷെ വിശക്കുന്നു.

ഒരുത്തന്‍ നിന്ന് സുഖമായി കഴിക്കുന്നത്‌ കണ്ടു. അവനും കാണും വിശപ്പ്‌. 

         ഒരു ബസ്‌ വന്നു നിന്നു. വന്നു നിന്നതും ഗ്രഹിണി പിടിച്ച പിള്ളേരെ പോലെ കുറെ പേര്‍ എവിടെ നിന്നൊക്കെയോ അതിന്റെ അടുത്തേക്ക്‌ ഓടി വന്നു. എങ്ങോട്ടാണാവോ ഇത്ര അധികം ആള്‍ക്കാര്‍ പോകുന്നത്?, എല്ലാവരും ജീവിതത്തിന്റെ പകുതി സമയം യാത്ര ചെയ്യുന്നവരാണ്. ഓഫീസില്‍ എത്തിയാല്‍ വീട്ടിലേക്കും, വീട്ടില്‍ എത്തിയാല്‍ ഓഫീസിലേക്കും പോകാന്‍ തിടുക്കം ആണെല്ലാവര്‍ക്കും. 

         അതാ അവനും ഓടുന്നു ആ ബസിനെ ലക്ഷ്യമാക്കി. ചൂട് ചായ ഒറ്റ ഇറക്കിന് കുടിച്ചു. ഇടയില്‍ പൈസ കൊടുത്തിട്ട് പേഴ്സ് പോക്കറ്റില്‍ ഇടുന്നതും കണ്ടു. ഞാനും ഈ ബസ്സില്‍ കയറാം, തിരക്കുള്ള ബസ്‌ ആയത് കൊണ്ട് കണ്ടക്ടറുടെ ശ്രദ്ധയില്‍ പെടാതെ നില്‍ക്കാം. വാതിലിനു മുന്നില്‍ തിരക്ക് കൂട്ടാന്‍ അവന്റെ കൂടെ ഞാനും കൂടി. 

    അസാമാന്യമായ തിരക്ക് തന്നെ. ഒരു തരത്തിലും ഇതില്‍ കയറി കൂടാന്‍ പറ്റില്ല. അടുത്ത ബസ്സിനു പോകാം. വല്ലതും കഴിക്കാന്‍ കിട്ടുമോന്നു നോക്കാം. ആ ബസ്സില്‍ കയറാന്‍ ഉള്ള ഉദ്യമം ഞാന്‍ ഉപേക്ഷിച്ചു. അവന്‍ എങ്ങനെയോക്കെയോ കയറി കൂടി!! . ഞാന്‍ ഒന്ന് മന്ദഹസിച്ചു കൊണ്ട് ഒരു പലഹാരക്കടയിലേക്ക് നടന്നു. 

                    X----------------------------------------------------------------------X

       "അടുത്ത സ്റ്റോപ്പില്‍ ഇറങ്ങിക്കോണം, ഈ വക തരികിട ഒന്നും എന്‍റെയടുത്തു നടക്കില്ല". കണ്ടക്ടര്‍ ഇത് പറയുമ്പോഴും പേഴ്സ് തപ്പി ക്കൊണ്ടിരിക്കുകയായിരുന്നു അവന്‍. എല്ലാരും അവനെ ഒരു പുച്ഛത്തോടെ നോക്കുന്നുണ്ടായിരുന്നു. 

          ചെറിയ ഒരു വഴി വിളക്കിന്റെ വെളിച്ചത്തിലേക്ക് ഇറങ്ങി നിന്നപ്പോള്‍ ആ ബസ്സിന്റെ വാതില്‍ അടഞ്ഞു, തന്റെ കൈയില്‍ ഉള്ള കവറില്‍ ഒന്ന് കൂടി തപ്പി നോക്കി, ഇല്ല അതിലിട്ടിട്ടില്ല. അതില്‍ കുറച്ചു ഫോട്ടോസ്റ്റാറ്റുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. സര്‍ട്ടിഫിക്കറ്റിന്റെ അറ്റസ്റ്റട് കോപ്പികള്‍. 

35 comments:

  1. ചതിക്കപെടുന്നവന് ചിന്തിക്കാന്‍ വേറെ വഴികള്‍ ഇല്ല ഈ കാലത്ത്. . . .ഒരു മന്ദഹാസത്തോട് കൂടി താന്‍ ആഗ്രഹിച്ചത് നേടാന്‍ ഒരുങ്ങുകയാണവന്‍. . .
    കള്ളന്‍ ആയി ആരും ജനിക്കുന്നില്ല സുഹൃത്തെ

    ReplyDelete
  2. Please check this friend :)

    http://neehaarabindhukkal.blogspot.com/2011/08/blog-post.html

    ReplyDelete
  3. അവസാന ഭാഗത്ത് ഒരു കണ്ഫൂശന്‍ ഉണ്ടോന്നു സംശയിച്ചു..
    വീണ്ടും വായിച്ചു. മനസ്സിലാക്കി..
    ആശയം നന്ന്..ശ്രീക്ക് ഒന്നുകൂടി നന്നാക്കാന്‍ പറ്റുമെന്ന് തോന്നുന്നു..(ഇത് മോശമായി എന്ന് അര്‍ത്ഥമാക്കിയില )

    ReplyDelete
  4. നല്ല കഥ..... ഇഷ്ട്ടായി.... :)

    ReplyDelete
  5. തന്നെപ്പോലെ വെരോരുത്തനും ഇങ്ങനെ കാണിച്ചു എന്നാണോ അവസാനം ഉദ്ദേശിച്ചത്?...സാഹചര്യങ്ങള്‍ ആണ് മനുഷ്യനെ കള്ളനും മറ്റും ആക്കി തീര്‍ക്കുന്നത് എന്നത് സത്യം..

    ReplyDelete
  6. അവസാന ഭാഗം ഒന്നുകൂടി വായിച്ചാല്‍ സംഗതി മനസിലാകും.... അങ്ങനെ ഒരാള്‍ കൂടി കള്ളനായി...

    ReplyDelete
  7. കഥ ഇഷ്ടമായി...ആശംസകള്‍!!!

    ReplyDelete
  8. നന്നായിട്ടുണ്ട് ശ്രീജിത്ത്‌, പക്ഷെ ജീവിതത്തിലെ തിരക്ക് എഴുത്തിലും കലര്‍ന്നത് പോലെ, ഒന്ന് കൂടെ മനസ്സിരുത്തിയാല്‍ ആര്‍ജ്ജവമുള്ള കാമ്പുള്ള രചനകള്‍ , പിറക്കുമെന്നുരപ്പ്!

    ReplyDelete
  9. അതെ സാഹചര്യമാണ് മനുഷ്യനെ തെറ്റിലേക്ക് നയിക്കുന്നത്...
    വളച്ചു കെട്ടില്ലാതെ കാര്യം പറഞ്ഞു എഴുതി.. അഭിനന്ദനങ്ങള്‍..

    ReplyDelete
  10. വായിച്ചു..എനിക്കും ചെറിയ ഒരു അവ്യക്തത അനുഭവപ്പെട്ടിരുന്നു...പറയാന്‍ ഉദ്ദേശിച്ച സന്ദേശം മനസ്സിലായി...ശ്രീജിത്തിനു ഇനിയും നന്നായി എഴുതാന്‍ പറ്റും..ആശംസകള്‍

    ReplyDelete
  11. ചതിക്കപെടുന്നവന് ഒരു മന്ദഹാസത്തോടെ ചതി ആവര്‍ത്തിക്കക എന്നതല്ലാതെ മറ്റു പോംവഴികള്‍ ഇല്ല എന്ന കാലത്തിന്റെ സന്ദേശവും.,ചതികളുടെ ചാക്രികഭ്രമണത്തില്‍ കണ്ണി ചേരുക എന്നതിനപ്പുറം നിസ്സഹയാനയ മനുഷ്യന് ഒന്നും ചെയ്യാനില്ല എന്ന ചിന്തയും.,ശക്തമായിത്തന്നെ ഈ കഥ സംവേദനം ചെയ്യുന്നുണ്ട്., ഇതു തന്നെയാണ് കഥയുടെ വിജയവും എന്ന് എനിക്കു തോന്നുന്നു..

    അവസാനഭാഗത്ത് ഘടനാപരമായ നല്ല നിലവാരം പുലര്‍ത്തിയതായി എന്റെ വായനയില്‍ തോന്നി.

    ഈ കഥ ഡിസീക്കയുടെ ബൈസിക്കിള്‍ തീവ്സ് എന്ന സിനിമയെ അനുസ്മരിപ്പിക്കുന്നുണ്ട്. പക്ഷേ സിനിമയില്‍ അയാള്‍ പിടിക്കപ്പെടുകയും മര്‍ദ്ദിക്കപ്പെടുകയുമാണ്... ( സിനിമയുടെ പരിസരവും, ഗതിയും തമ്മിലും: ഈ കഥയുടെ ഗതിയും തമ്മിലും ബന്ധമൊന്നുമില്ല കേട്ടോ )

    ReplyDelete
  12. താന്‍ ചതിക്കപ്പെട്ടു എന്നതുകൊണ്ട്‌ മറ്റുള്ളവരെ ചതിക്കണോ ?????

    ReplyDelete
  13. കള്ളനായി ആരും ജനിക്കുന്നില്ല സുഹൃത്തേ.. അവനെ സാഹചര്യം അതിനായ്‌ പ്രേരിപ്പിക്കുന്നതാണ്...
    ഒരു വലിയ സത്യം ഈ കഥയിലൂടെ ശ്രീജിത്ത്‌ ഭംഗിയായ്‌ പറഞ്ഞിരിക്കുന്നു..

    ബഷീറിക്കയുടെ "ഒരു മനുഷ്യനി"ലെ പോക്കറ്റടിക്കാരനെ കേന്ദ്രകഥാപാത്രവും വായനക്കാരും ഒരു പോലെ ദൈവദൂതനായ്‌ കാണുന്നില്ലേ.. അത് പോലെ ഈ കഥാപാത്രത്തെയും നീതികരിക്കാന്‍ നമുക്കാവുന്നുണ്ട്.. അത് തന്നെയാണ് ശ്രീജിത്തിന്റെ ആഖ്യാനത്തിന്റെ വിജയവും... ആശംസകള്‍

    ReplyDelete
  14. ശ്രീ, ആശയം കൊള്ളാം! മോശമില്ലാതെ അവതരിപ്പിച്ചിട്ടുണ്ട്. അഭിനനന്ദനങ്ങൾ!!

    "ചുടുചായ ഒറ്റ ഇറക്കിനു കുടിച്ചിട്ട് അവനും ആ ബസിനു പിറകെ ഓടി...", എന്നാക്കിയാൽ....

    (എന്റെ മാത്രം അഭിപ്രായം)

    ReplyDelete
  15. പ്രദീപ്‌ സാറിന് എപ്പോളും ഞാന്‍ ഉദേഷിക്കുനത് മനസിലാക്കാന്‍ പറ്റാറുണ്ട്. . . നന്ദി പ്രദീപ് മാഷ്‌ എപ്പോളും എന്റെ പോസ്റ്റുകള്‍ ക്ഷമാപൂര്‍വം വായിച്ചു അഭിപ്രായം പങ്കു വയ്ക്കുന്നതിനു

    തിരുത്താം ബിജു ഏട്ടാ

    കാലം അങ്ങനെ ആയി മാറിയിരിക്കുന്നു ജബ്ബാരിക്ക

    സന്ദീപ്‌ നന്ദി. . വിഷയം പഴയതാണെങ്കിലും ഒരു വ്യത്യസ്തത ഞാന്‍ ആഗ്രഹിച്ചിരുന്നു

    ദുബായ്ക്കാര സലാം

    കാറ്റ് കുറിഞ്ഞി, അതെ തിരക്കുകള്‍ക്കിടയില്‍ ഒരു പോസ്റ്റ്‌ കണ്ടെത്തുന്നതാണ്, പോരായ്മകള്‍ ക്ഷമിക്കുമല്ലോ

    സാബു ഏട്ടന്‍, നൌഷാദിക്ക, ഇസ്മൈലിക്ക, ഖാധു, സുമ, ലുട്ടു, ആചാര്യന്‍. . എല്ലാവര്ക്കും നന്ദി

    ReplyDelete
  16. ആശയം ഇഷ്ടമായി കേട്ടോ ...അവതരണത്തില്‍ എന്തോ ഒരു അവ്യക്തത ....ഇനിയും എഴുതുമല്ലോ ...എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി

    ReplyDelete
  17. ഈ വഴി ആദ്യം....വായിച്ചു...ആശയമുണ്ട്....പക്ഷെ മനസ്സിരുത്തേണ്ടി വന്നു.രണ്ടാം വായനയിലാണ് കാര്യം മനസ്സിലായത്‌....എഴുത്ത് തുടരുക.ആശംസകള്‍....

    ReplyDelete
  18. നന്നായിട്ടുണ്ട്.. അവന്റെ തെറ്റ് നമുക്കും തെറ്റ് ചെയ്യനുള്ള ന്യായീകർണമാകുന്നുവല്ലെ.

    ReplyDelete
  19. ആശയം കൊള്ളാം.. പക്ഷെ കുറച്ചു കൂടി ഭംഗിയായി വിളക്കി ചേര്‍ക്കാന്‍ കഴിവുള്ള ആളാണ്‌ ശ്രീ എന്ന് തോന്നി..

    ReplyDelete
  20. Kollaamm ennal kurachu editing koodi nadathi onnu koodi bhangiyakkamaayirunnu ennu thonni...

    Regards
    http://jenithakavisheshangal.blogspot.com/
    (Puthiya oru post undu tto!!)

    ReplyDelete
  21. parayathe paranju.valare eshtaayi...ennalum aa paavathine...vendaayirunnu..
    aasamsakal

    ReplyDelete
  22. ആശയം കൊള്ളാം! മോശമില്ലാതെ അവതരിപ്പിച്ചിട്ടുണ്ട്. അഭിനനന്ദനങ്ങൾ

    ReplyDelete
  23. പ്രൊഫൈയിലടക്കമുള്ള ചില അക്ഷര പിശാച്ചുകളെ ഓടിപ്പിക്കണം കേട്ടൊ ശ്രീ

    ReplyDelete
  24. ഉണ്ടാകുന്നത്. !

    ReplyDelete
  25. കഥയും അതില്‍ ഉരുത്തിരിഞ്ഞ സ്വാഭാവിക സന്ദര്‍ഭവും നന്നായി ...ആരോ സൂചിപ്പിച്ചതുപോലെ പോക്കറ്റടിക്കപ്പെട്ട രണ്ടാമത്തെ വ്യക്തിയിലെക്കുള്ള ലിങ്ക് അത്ര ദൃഡമല്ല ..അവിടെ ഒരാത്മ വിശ്വാസം ഇല്ലായ്മ ഫീല്‍ ചെയ്യുന്നുണ്ട് . അത് കൊണ്ടാണ് കഥാകൃത്തിനു പോലും അവിടെ ഒരു വര വരയ്ക്കേണ്ടി വന്നത് ...നല്ല കഥകള്‍ ഇനിയും ഉണ്ടാകട്ടെ

    ReplyDelete
  26. ആവര്‍ത്തനം വീണ്ടും - സാഹചര്യമാണോ ഇതിനെ പ്രേരിപ്പിക്കുന്നത്

    ReplyDelete
    Replies
    1. ചതിക്കപെടുന്നവന് ചതി ആവര്‍ത്തിക്കുക എന്നത് മാത്രമാണ് ചെയാന്‍ കഴിയുന്നത് എന്നാണു ഞാന്‍ ഉദ്ദേശിച്ചത്

      Delete
  27. കഥയുടെ ആശയം കൊള്ളാം ട്ടോ ..

    ReplyDelete
  28. "അടുത്ത സ്റ്റോപ്പില്‍ ഇറങ്ങിക്കോണം, ഈ വക തരികിട ഒന്നും എന്‍റെയടുത്തു നടക്കില്ല". കണ്ടക്ടര്‍ ഇത് പറയുമ്പോഴും പേഴ്സ് തപ്പി ക്കൊണ്ടിരിക്കുകയായിരുന്നു അവന്‍. എല്ലാരും അവനെ ഒരു പുച്ഛത്തോടെ നോക്കുന്നുണ്ടായിരുന്നു.

    ചെറിയ ഒരു വഴി വിളക്കിന്റെ വെളിച്ചത്തിലേക്ക് ഇറങ്ങി നിന്നപ്പോള്‍ ആ ബസ്സിന്റെ വാതില്‍ അടഞ്ഞു, തന്റെ കൈയില്‍ ഉള്ള കവറില്‍ ഒന്ന് കൂടി തപ്പി നോക്കി, ഇല്ല അതിലിട്ടിട്ടില്ല. അതില്‍ കുറച്ചു ഫോട്ടോസ്റ്റാറ്റുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. സര്‍ട്ടിഫിക്കറ്റിന്റെ അറ്റസ്റ്റട് കോപ്പികള്‍.

    ഹാ ആരും കള്ളനായി ജനിക്കുന്നില്ല സുഹൃത്തേ സമൂഹവും ചുറ്റുപാടുകളും ആണ് അവരെ കള്ളന്മാരാക്കുന്നത്. നല്ല നിരീക്ഷണം. അതിന് ചേർന്ന സുന്ദരമായ എഴുത്ത്. ആശംസകൾ.

    ReplyDelete
  29. അങ്ങനെ മറ്റൊരു കള്ളന്‍ കൂടി രംഗപ്രവേശം ചെയ്യുന്നു... കലികാലം... അല്ലാതെന്തു പറയാനാ!

    ReplyDelete
  30. valare nannaittundu mone !! keep it up

    ReplyDelete
  31. valare nannaittundu mone !! keep it up

    ReplyDelete

വല്ലതും പറഞ്ഞിട്ട് പോകൂന്നെ